മലപ്പുറത്തിന്‍റെ വൈറലായ ഫ്രീകിക്ക് - Video

0

മലപ്പുറം: കാല്‍പ്പന്തുകളിയിലെ കൗശലത്തിലൂടെ നേടിയ കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്ക് ഗോള്‍ കണ്ടിരുന്നില്ലേ? സ്കൂള്‍ ഗ്രൗണ്ടില്‍ യൂനിഫോമില്‍ കളിക്കുന്ന കുട്ടികളുടെ ഗോളടി വിഡിയോ പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മൂന്ന് പേര്‍ തന്ത്രപരമായി ഒഴിഞ്ഞുമാറി നാലാമന്‍ നേടിയ മനോഹര ഗോള്‍ എവിടെ, ആര് നേടി എന്ന് ഫുട്ബാള്‍ പ്രേമികള്‍ ഏറെ തിരഞ്ഞതാണ്.

കാല്‍പ്പന്തുകളി രക്തത്തിലലിഞ്ഞ മലപ്പുറത്തിന്‍റെ മണ്ണില്‍ തന്നെയാണ് ആ ഗോളും പിറന്നത്. നിലമ്ബൂര്‍ പോത്തുകല്‍ പൂളപ്പാടം ഗവ. എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍. നാലാം ക്ലാസ് വിദ്യാര്‍ഥികളായ അസ്ലഹ്, പ്രത്യുഷ്, ആദില്‍, ലുഖ്മാനുല്‍ ഹഖീം എന്നിവരാണ് വിഡിയോയിലുള്ളത്.

അസ്ലഹും ആദിലും ലുഖ്മാനും കിക്ക് എടുക്കുന്നപോലെ കാണിച്ച്‌ എതിര്‍ ടീം താരങ്ങളെ കബളിപ്പിച്ച്‌ ഓടിമാറി. നാലാമന്‍ പ്രത്യുഷ് കിക്ക് എടുത്ത് ഗോളാക്കുകയുമായിരുന്നു. അന്താരാഷ്ട്ര ഫുട്ബാളിലെ മനോഹര കാഴ്ചകളെ വെല്ലുന്നതായി കുട്ടികളുടെ പ്രകടനം.


ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയിലെ പ്രമുഖ ഫുട്‌ബാള്‍ പേജുകള്‍ വിഡിയോ പങ്കുവെച്ചിരുന്നു. ലിവര്‍പൂള്‍ താരം ശഖീരി മികച്ചത് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ തലവാചകം. ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയസ്, കൊളംബിയന്‍ വനിതാ താരം മെലിസാ ഓര്‍തിസ് തുടങ്ങിയവരും വിഡിയോ പങ്കുവെച്ചിരുന്നു.





A post shared by 433 (@433) on
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !