ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി വെച്ചു. ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് തീരുമാനം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്‌ചിത കാല പണിമുടക്ക് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് മാറ്റി വെച്ചത്. ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കി. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും ആവശ്യപെട്ടിട്ടുണ്ട്.
മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ച് രൂപയാക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ദ്ധനവ് പ്രായോഗികമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനകം 3000 ബസുകള്‍ സര്‍വീസ് നിര്‍ത്തിയത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും ബസുടമകള്‍ പറയുന്നു. ചര്‍ച്ചയില്‍ ഗതാഗത മന്ത്രി നല്‍കിയ ഉറപ്പുകള്‍ പ്രായോഗികമായില്ലെങ്കില്‍ 21ാം തിയ്യതി മുതല്‍ സമരം ആരംഭിക്കുമെന്നും ബസുടമകള്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !