ഗൂഗിൾ വിലക്കേർപ്പെടുത്തിയതോടെയാണ്, ഗുഗിളിന് ബദലായി മാറാനുള്ള പദ്ധതി ഹോവെയ് ആരംഭിച്ചത്. ആൻഡ്രോയിഡിന് ബദലായി പുതിയ ഒഎസ് ഹോവെയ് വികസിപിച്ചു. ഗൂഗിൾ മാപ്പ്, ഉൾപ്പടെയുള്ള മറ്റു ജനപ്രിയ സേവനങ്ങൾക്കും ഹോവെയ് ബദൽ ഒരുക്കുകയാണ്. ഇപ്പോഴിതാ ഗൂഗിൾ സേർച്ച് എഞ്ചിനെയും വെല്ലുവിളിക്കുകയാണ് ഹോവെയ്
സ്വന്തമായി 'ഹോവെയ് സേർച്ച്' എന്ന സേർച്ച് എഞ്ചിൻ ഹോവെയ് വികസിപ്പിച്ചുകഴിഞ്ഞു. യുഎഇയിലെ ഉപയോക്താക്കൾക്കാണ് സേർച്ച് എഞ്ചിൻ ആദ്യം ലഭ്യമാവുക. പരീക്ഷണാടിസ്ഥാനത്തിലാണ് യുഎഇയിലെ ഉപയോക്താക്കൾക്ക് പുതിയ സേർച്ച് എഞ്ചിൻ ലഭ്യമാക്കുന്നത്.
പരീക്ഷണം പൂർത്തിയാക്കിയാൽ ഹോവെയ് ഫോണുകളിൽ യൂസർ ഇന്റർഫേസിനൊപ്പം തന്നെ ഹോവെയ് സേർച്ച് നൽകും എന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ നൽകുന്ന എല്ലാ ജനപ്രിയ സേവനങ്ങൾക്കും സമാനമായി സ്വന്തം സംവിധാനങ്ങൾ ഒരുക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഹോവെയ്. മിക്ക സേവനങ്ങളും ഇതിനോടകം തന്നെ ഹോവെയ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !