വളാഞ്ചേരി: നാളികേര കർഷകരിൽ നിന്നും നാളികേരം സംഭരിക്കാൻ സംവിധാനങ്ങളുണ്ടാക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധമായ കാര്യങ്ങൾ സൂചിപ്പിച്ച് കൊണ്ട് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സംസ്ഥാനത്ത് ലോക്ക് ഡൗൺ നില നിൽക്കുന്നത് കാരണം കർഷകരിൽ നിന്നും ഇപ്പോൾ നാളികേരം മൊത്തക്കച്ചവടക്കാർ സംഭരിക്കുന്നില്ല. കൂടുതൽ വിളവ് ലഭിക്കുന്ന ഏപ്രിൽ - മെയ് മാസങ്ങളിൽ നാളികേരം മൊത്തക്കച്ചവടക്കാർക്ക് ഏറ്റെടുക്കാൻ അവസരമില്ലാത്തത് കർഷകരെ പ്രതികൂലമായി ബാധിക്കും. ആയതിനാൽ നാളികേരം സംഭരിക്കുന്നതിന് വേണ്ട ലോക് ഡൗൺ ഇളവ് മൊത്തക്കച്ചവടക്കാർക്ക് നൽകുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !