ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 166 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 പേര്‍ കോവിഡ് ബാധിച്ചു മരിക്കുകയും 540 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ 72 പേര്‍ മരിക്കുകയും രോഗികളുടെ എണ്ണം 1135 ആയി ഉയരുകയും ചെയ്തു. രാജ്യത്തു നിയന്ത്രണങ്ങള്‍ കര്‍ശനമാണെങ്കിലും രോഗവ്യാപനം നിയന്ത്രണവിധേയമല്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്
അതേസമയം, ലോകത്ത് 15,11,104 പേര്‍ക്ക് കോവിഡ് സ്ഥിരീകരികുകയും 88,338 പേര്‍ മരിക്കുകയും ചെയ്തു.5 രാജ്യങ്ങളില്‍ കൊറോണ രോഗികളുടെ എണ്ണം ലക്ഷം കവിഞ്ഞു.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള യുഎസില്‍ രോഗികളുടെ എണ്ണം 4 ലക്ഷം കടന്നു.1900 പേര്‍ യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചതോടെ ആകെ മരണം 14,500 പിന്നിട്ടു. ബ്രിട്ടനില്‍ റെക്കോര്‍ഡിട്ട് ഒറ്റ ദിവസം 938 പേര്‍ മരിച്ചതോടെ മരണസംഖ്യ 7,000 കടന്നു. ഒന്നര ലക്ഷത്തിലേറെ രോഗികളുള്ള സ്പെയ്നില്‍ ഇന്നലെ 757 പേര്‍ മരിച്ചതോടെ ആകെ മരണം 14,792 ആയി.
അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായത് ലോകത്തിന് ആശ്വാസം പകരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !