തിരുവനന്തപുരം: പ്രവാസികളെ ഏതുനിമിഷവും നാട്ടിലെത്തിക്കുമെന്നും അതിനുവേണ്ട കരുതലുകള്‍ എടുക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നലെ രാത്രി നിര്‍ദ്ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ കേരളത്തില്‍ പ്രവാസികള്‍ക്കുവേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്തിയേക്കും.
രോഗമില്ലാത്ത പ്രവാസികളെ എത്രയും പെട്ടെന്ന് അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന് യു.എ.ഇ ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു. പ്രവാസികളെ മടക്കിക്കൊണ്ടുപോകാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരായ നടപടികള്‍ എടുക്കുമെന്നും യു.എ.ഇ പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവാസികളെ കൊണ്ടുവരാന്‍ സാധിക്കില്ല എന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !