പ്രവാസികൾക്കു സാന്ത്വനമായി കോട്ടക്കൽ നഗരസഭ

0

ദുബൈ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ  കോട്ടക്കൽ മുൻസിപ്പൽ ചെയർമാന്ൻ കെ കെ നാസറിന്റെ നേതൃത്വത്തിൽ വിവിധ  രാജ്യങ്ങളിലുള്ള സന്നദ്ധ സംഘടന നേതാക്കളുമായി ചർച്ച നടത്തി.

വിദേശത്ത് നിന്ന് മടങ്ങി വരുന്നവരെ സുരക്ഷിതമായി പാർപ്പിക്കുന്നതിന് കോട്ടക്കലിൽ താമസ സൗകര്യം ഒരുക്കുമെന്നും അതിനു വേണ്ടി പ്രത്യേക സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ തയ്യാറാക്കാനുള്ള ശ്രമം നടന്നു വരുന്നു എന്നും ചെയർമാൻ കെ.കെ.നാസർ അറിയിച്ചു.

കോട്ടക്കലിലെ  യുഎഇ,സൗദി,ഒമാൻ,ഖത്തർ,കുവൈറ്റ്,ബഹ്റൈൻ,അമേരിക്ക,കാനഡ ,മാൾട്ട,ഓസ്ടേലിയ എന്നീ രാജ്യങ്ങളിലെ സന്നദ്ധ സംഘടന നേതാക്കളുമായി അതത് രാജ്യങ്ങളിലെ COVID19 സാഹചര്യങ്ങൾ വിലയിരുത്തുകയും, മടങ്ങി വരുന്ന പ്രവാസികൾക്ക് എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്ന് ചർച്ചയിൽ ചെയർമാൻ ആരായുകയും അതു പ്രകാരം മടങ്ങി വരുന്ന എല്ലാ പ്രവാസികൾക്കും ക്വാറന്റൈൻ സൗകര്യങ്ങൾ ചെയ്തു തരാമെന്ന് ചെയർമാൻ ഉറപ്പ് നൽകുകയും ചെയ്തു.

മടങ്ങി വരുന്ന പ്രവാസികൾക്ക് അവരുടെ വിവരങ്ങൾ നൽകുന്നതിന് മുനിസിപാലിറ്റിയുടെ നേതൃതത്വത്തിൽ ഒരു ആപ്പ് ഡെവലപ്പ് ചെയ്യുന്നുണ്ടന്നും അറിയിച്ചു .
വിഡിയോ കോൺഫ്രൻസിൽ  ദുബായ്  കെഎംസിസി  കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി UAE യിലെ പ്രവാസികൾക്ക് വേണ്ടി  ഡെവലപ്പ് ചെയ്ത ആപ്ലിക്കേഷൻ അലി കെ പി, വിശതീകരിക്കുകയും   മലപ്പുറം ജില്ലാ കെഎംസിസി  പ്രസിഡന്റ്‌  യാഹുമോൻ ഹാജി ഔദ്യോഗികമായി ലോഞ്ച് ചെയ്തു.


കോട്ടക്കൽ മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡന്റ്‌ ഉസ്മാൻ കുട്ടി,  ,ട്രഷറർ   കല്ലിങ്ങൽ മുഹമ്മദ് കുട്ടി,കൗൺസിലർ സുലൈമാൻ പാറമ്മൽ ,യൂത്ത് ലീഗ് പ്രസിഡണ്ട് കെ എം ഖലീൽ, സമീർ പണിക്കർ കുണ്ഡ് , എന്നിവരൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നും ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് , UA  നസീർ ,അബുദാബി  ഇന്ത്യൻ ഇസ്ലാമിക് സെന്റർ  ജനറൽ സെക്രട്ടറി  MPM റഷീദ്, സൗദി അറേബിയയിലെ  ജിദ്ദയിൽ നിന്നും   CK  കുഞ്ഞിമരക്കാർ ഹാജി,മുഹമ്മദ്ഷ അലി ദമാം ,സലാലയിൽ നിന്നും ഷബീർ  കാലടി,ദുബായിൽ നിന്നും മുജീബ് കൂത്തുമാടൻ, കുവൈത്തിൽ നിന്നുംഇസ്മായിൽ ഇന്ത്യനൂർ, കാനഡയിൽ നിന്നും ഷാഫി ,ഓസ്‌ട്രേലിയയിൽ നിന്നും സജാദ് ,മാൾട്ടയിൽ നിന്നും  മുഹമ്മദ് കുരുവാക്കോട്ടിൽ ,ഷാർജയിൽ നിന്നും മുസ്തഫ പുളിക്കൽ ,അബുദാബിയിൽ നിന്നും യൂസുഫ് അമേരിയിൽ , മറ്റു വിവിധ  രാഷ്ട്രങ്ങളിൽ നിന്നുള്ള നേതാക്കന്മാരും കോൺഫ്രൻസിൽ അതാത് രാജ്യത്തെ കോട്ടക്കൽ നിവാസികളുടെ ഡാറ്റ ശേഖരിക്കാൻ തീരുമാനിച്ചു ,

ദുബായ് Kmcc കോട്ടക്കൽ മുനിസിപ്പൽ പ്രസിഡണ്ട് റാഷിദ് കെ കെ ഹോസ്റ്റ് ചെയ്ത കോൺഫ്രൻസിൽ ,സെക്രട്ടറി ഷാക്കിർ ചെമ്മുക്കൻ  സ്വാഗതവും,ഖത്തർ Kmcc കോട്ടക്കൽ മുനിസിപ്പൽ പ്രസിഡണ്ട് ജാബിർ കൈനിക്കര നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !