ദുബൈ : കോവിഡ് 19 വ്യാപനമൂലം ദുരിതത്തിലായവർക്കു വേണ്ടി സന്നദ്ധ സേവനങ്ങൾ നടത്തുന്നവർക്ക് വലിയ രീതിയിലുള്ള ആശ്വാസമേകി എ എ കെ ഗ്രുപ്പിന്റെ ചെയർമാൻ പാറപ്പുറത്ത് ബാവ ഹാജി. രോഗ വ്യാപന മേഖലകളിൽ സജീവമായ സന്നദ്ധ- സേവനങ്ങൾ നടത്തി വരുന്ന ദുബൈ കെ എം സി സി, മറ്റു അരഡസനോളം പ്രവാസി കൂടായ്മകൾ, കേരളത്തിലെ ഓട്ടോറോ സന്നദ്ധ സംഘകങ്ങൾ എന്നിവയ്കടക്കം വലിയ സഹായ സഹകരണങ്ങളാണ് ബാവ ഹാജിയും, അദ്ദേഹത്തിന്റെ ഗ്രുപ്പും നൽകി വരുന്നത്. കോവിഡ് മൂലം പ്രയാസപ്പെടുന്നവർക്ക് ഭക്ഷണവും മറ്റടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് വേണ്ടിയാണ് സന്നദ്ധ സേവകർക്ക് ഇദ്ദേഹം ആശ്വാസമേകി നിന്നത്
അതിനിടയിൽ കേരളത്തിലെ തന്റെ ഉടമസ്ഥയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും കെട്ടിട വാടകയും ഈ ദുരിതം വേളയിൽ അദ്ദേഹം ഒഴിവാക്കി കൊടുത്തിരിന്നു. നാട്ടിൽ സർക്കാർ നിയന്ത്രണങ്ങൾ മൂലം കച്ചവട -സ്ഥാപനങ്ങൾ എല്ലാം വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സമയത്ത് വാടക ഒഴിവാക്കി കൊടുത്ത നടപടി വ്യാപാരികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.മലപ്പുറം ജില്ലയിലെ തിരൂർ എ എ കെ മാൾ, കേരളത്തിലെ മറ്റു ജില്ലകളിലുള്ള കെട്ടിടങ്ങളിൽ അടക്കമുള്ള സ്ഥാപനങ്ങളിലെ വാടകയാണ് ഇത്തരത്തിൽ ഒഴിവാക്കി കൊടുത്തത്.ഇത് വലിയ ഒരു സംഖ്യയുടെ കെട്ടിട വാടകയാണ്. അതിനൊപ്പം തന്നെ വിദേശത്തു നിന്ന് എത്തുന്നവർക്ക് ക്വാറന്റെൻ സൗകര്യങ്ങൾക്ക് ഒരുക്കാൻ ഇവരുടെ വിവിധ സ്ഥാപങ്ങൾ വിട്ട് കൊടുക്കാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. കോവിഡ് മൂലം ദുരിതത്തിലായവർ തങ്ങളുടെ ആവിശ്യങ്ങൾക്ക് ഗ്രുപ്പിന്റെ എല്ലായ്പ്പോഴും സമീപിക്കാമെന്ന് ബാവ ഹാജിയുടെ മകനും ഗ്രുപ്പിന്റെ എം ഡിയുമായ എ എ കെ മുസ്തഫ, സി ഇ ഒ -മുഹമ്മദലി എന്നിവർ അറിയിച്ചു. ദുബൈയിലെ അൽ അവീറിലെ പഴം -പച്ചക്കറി മാർക്കറ്റിലെ മെത്ത വിതരണക്കാരാണ് എ എ കെ ഇന്റർ നാഷണൽ ഗ്രുപ്പ് ഓഫ് കമ്പനി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !