രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണം

0

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധം വിജയകരമായി നടക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക്ക് ഡൗണിന്റെ ഇരുപത്തൊന്നാം ദിവസമായ ഇന്ന് രാജ്യത്തെ അഭിസംബോധനചെയ്തസംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. അതിനാല്‍ തന്നെ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയതായി അദ്ദേഹം അറിയിച്ചു. എല്ലാവരുടെയും സഹകരണത്താല്‍ കോവിഡിനെ ഒരു പരിധിവരെ തടയാന്‍ രാജ്യത്തിനായിഅദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണിന്റെ ഭാഗമായുള്ള കര്‍ശനനിയന്ത്രങ്ങള്‍ ഏപ്രില്‍ ഇരുപത് വരെ തുടരുമെന്നും ഇനി വരുന്ന ഒരാഴ്ച വളരെ നിര്‍ണായകമാണെന്നും. കൊറോണക്കെതിരെ നാം ഇതുവരെ നടത്തിയ പോരാട്ടങ്ങള്‍ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു . അതേസമയം കൂടുതല്‍ ഹോട്സ്പോട്ടുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ ഇളവുകള്‍ അനുവദിക്കാന്‍ അനുമതി നല്‍കും. എന്നാല്‍ സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം നടപ്പാക്കും. ഏപ്രില്‍ 20 ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ചില ഇളവുകള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ ഇളവുകള്‍ പിന്വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാത്തരത്തിലും വൈറസില്‍ നിന്ന് മുക്തി നേടണമെന്നും അതിനാല്‍ തന്നെ ഹോട്സ്പോട്ടുകള്‍ കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും . വൈറസ് വ്യാപനത്തിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു അതേസമയം പുതിയ ഹോട്സ്പോട്ടുകള്‍ വന്നാല്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് തടസങ്ങള്‍ സൃഷ്ട്ടിക്കും


കൊറോണയെ ചെറുക്കുന്നതില്‍ ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും. ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ടെന്നും. ഈ ത്യാഗവും പോരാട്ടവും വൈറസ് വ്യാപനത്തെ പിടിച്ചു കെട്ടാന്‍ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണയ്ക്ക് എതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായി. ഈ പോരാട്ടം നാം ഇനിയും തുടരും. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെക്കാള്‍ മെച്ചമാണ്. കൂടാതെ ലോക്ക് ഡൗണ്‍ സമയത്ത് നല്‍കുന്ന ഇളവുകളെക്കുറിച്ചുള്ള പുതിയ മാര്‍ഗരേഖ നാളെ പുറത്തിറക്കും. കാര്‍ഷിക മേഖലക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു .

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !