നിയോ ജിദ്ദാ (നിലമ്പൂർ) പ്രവാസികൾക്ക് വ്യപാരികളുടെ കൈത്താങ്ങ്

0

ജിദ്ദാ: കൊറോണ കോവിഡ് 19 മഹാമാരിയുടെ കാലത്തു പ്രയാസപ്പെടുന്ന പ്രവാസി കുടുംബങ്ങളിലേക്ക് നിയോ ജിദ്ദയുടെ അഭ്യർത്ഥനമാനിച്ചു കൊണ്ട്  ഭക്ഷണ സാധനങ്ങളുടെ ശേഖരവുമായി മലപ്പുറം ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. നിലമ്പൂർ മേഖലയിലെ ജിദ്ദയിലുള്ള പ്രവാസി കൂട്ടായ്മയായ നിയോ ജിദ്ദയിലെ  250 ഓളം ളപ്രവാസി കുടുംബങ്ങൾക്ക് ആവശ്യമുള്ള മുഴുവൻ ഭക്ഷണ സാധനങ്ങളുമടങ്ങിയ (ഏകദേശം 1500 രൂപ വിലവരുന്ന ) കിറ്റുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. നിയോ ജിദ്ദയിലെ വഴിക്കടവ്, എടക്കര, മൂത്തേടം, പോത്തുകല്ല് ചുങ്കത്തറ, കരുളായി അമരമ്പലം പഞ്ചായത്തുകളിലെയും, നിലമ്പൂർ മുനിസിപ്പാലിറ്റിയിലെയും സാധാരണ പ്രവാസി കുടുംബങ്ങൾക്കാണ് ഇല്ലായ്മയുടെ കാലത്തു ഒരു വലിയ ആശ്വാസമായി കൊണ്ട് കിറ്റുകൾ എത്തിയത്. 

ലോക്ക് ഡൗൺ കാലത്തു നാട്ടിൽ പലതത്തിൽ സഹായങ്ങൾ എത്തുമ്പോഴും, പ്രവാസികളുടെ വീടുകൾ ഗൾഫുകാരൻ എന്ന രീതിയിൽ മാറ്റി നിർത്തപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോഴാണ് പ്രതിസന്ധിയിലും വ്യാപാരി സമൂഹം പ്രവാസികൾക്ക് താങ്ങും തണലുമായി കൊണ്ട്, നാടിൻറെ വളർച്ചക്ക് മുഖ്യ പങ്കു വഹിച്ച പ്രവാസികളെ നെഞ്ചോട് ചേർത്തത്. ജില്ലാ വ്യാപാരി വയസായി ഏകോപന സമിതി പ്രസിഡണ്ട്  ശ്രീ കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി  എം കുഞ്ഞു മുഹമ്മദ്,  വിനോദ് പി മേനോൻ (സെക്രട്ടറി), എൻ എ മജീദ് (സ്റ്റേറ്റ് എക്സികുട്ടീവ്  അംഗം), എന്നിവർ അടങ്ങിയ   ജില്ലാ കമ്മിറ്റി തീരുമാന പ്രകാരം അതാത് പ്രദേശത്തെ യൂണിറ്റ് കമ്മിറ്റകളാണ് കിറ്റുകൾ വിതരണത്തിന് മുൻകൈ എടുത്തത്. പ്രവാസികൾ തിരിച്ചു വരുന്ന സാഹചര്യം ഒരുങ്ങുകയാണെങ്കിൽ നിരീക്ഷണത്തിനും ക്വാറന്റൈൻ സൗകര്യങ്ങൾക്കും ജില്ലാ പ്രസിഡണ്ട് കുഞ്ഞാവു ഹാജിയുടെ നേതൃത്വത്തിലുള്ള കടകശ്ശേരി ഐഡിയൽ സ്ഥാപനങ്ങളും, ജില്ലയിലെ നൂറ്റമ്പതോളം വ്യാപാര ഭാവനകളും വിട്ടുനൽകുന്നതും കമ്മിറ്റി അറിയിച്ചു. അമരമ്പലം ട്രൈഡർസ് ഡെവലെപ്മെന്റ് സംഘം പ്രവാസികൾക്ക് 20000 രൂപ വരെ പലിശ രഹിത സ്വർണ വായ്‌പ്പാ ഈ കോവിഡ് കാലത്തു നൽകുമെന്നും അറിയിച്ചു. മാത്രമല്ല പാലിയേറ്റിവ് ക്ലിനിക്കിലേക്കുള്ള മരുന്നുകൾ, നിർധനനർക്കുള്ള സഹായം എന്നിവയൊക്കെ വ്യപാരി സമൂഹം ഈ ലോക്ക് ഡൌൺ കാലത്തു ചെയ്തു വരുകയാണ്.  
സഹായം ആവശ്യമുള്ള പ്രവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കിക്കൊണ്ട് അവരുടെ വീട്ടിൽ, വീട്ടുകാർ പോലും അറിയാതെ,  ഒരു പബ്ലിസിറ്റിയും കൂടാതെയാണ് സഹായങ്ങൾ കൈമാറുന്നത്.  പല കുടുംബങ്ങളും വളരെ പ്രയാസത്തിൽ നിൽക്കുന്ന ഈ സമയത്തു തികച്ചും അപ്രതീക്ഷിതമായി ലഭിച്ച ഈ ഒരു വലിയ സഹായം ആശ്വാസമായി എന്ന് പല കുടുംബങ്ങളും നിയോ ഭാരവാഹികളുമായി പങ്കുവെച്ചു. 

നിലമ്പൂർ മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഹക്കിം ചങ്കരത്ത്, അനിൽ ലൈലാക്ക്, സഫറുള്ള, ടി ടി നാസർ തുടങ്ങിയ ഒട്ടനവധി നേതാക്കളും, യൂണിറ്റ് ഭാരവാഹികളും കിറ്റുകൾ വിവിധ കേന്ദ്രങ്ങളിൽ വിതരണത്തിന് നേതൃത്വം നൽകി. 


ഈ പ്രതിസന്ധതിയുടെയും, പ്രയാസത്തിന്റെയും കാലത്ത്  ഇങ്ങനെ ഒരു ദൗത്യവുമായി മുന്നിട്ടിറങ്ങി, നിലബൂർ മേഖലയിലെ നിയോ കുടുംബങ്ങൾക്ക് സാന്ത്വന സ്പര്ശമേകിയ വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ കമ്മിറ്റിക്കും, മുഴുവൻ വ്യാപാരികൾക്കും നിയോ ജിദ്ദായുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോട്, ജനറൽ സെക്രട്ടറി കെ ടി ജുനൈസ് പോത്തുകല്ല്, ട്രഷറർ സൈഫുദ്ധീൻ വാഴയിൽ എന്നിവർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !