മാറി താമസിക്കുന്ന കുടുംബങ്ങൾക്ക് റേഷനോ ഭക്ഷണ കിറ്റുകളോ നൽകണം. മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

0


മാറി താമസിക്കുന്ന കുടുംബങ്ങൾക്ക് കൂടി റേഷനോ ഭക്ഷണ കിറ്റുകളോ നൽകണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എം.എൽ.എ. മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.

സംസ്ഥാനത്ത് മുഴുവൻ റേഷൻ കാർഡുടമകൾക്കും  കാർഡ് ഇല്ലാത്തവർക്ക് സത്യവാങ്ങ് നൽകിയും റേഷൻ ലഭിക്കുമ്പോൾ സ്വന്തം വീട്ടിലെ പ്രാരാബ്ദമോ മറ്റ് കാരണത്താലോ മാറി താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ഇപ്പോൾ റേഷനോ ഭക്ഷണക്കിറ്റുകളോ ലഭിക്കുന്നില്ല. നിരവധി പാവപ്പെട്ട കുടുംബങ്ങളിലെ പലരും വീടുകളിൽ നിന്ന് മാറി  വാടക കെട്ടിടങ്ങളിലും മറ്റും കുടുംബമായി താമസിക്കുന്നുണ്ട്. ഏതെങ്കിലും ഒരു സ്ഥലത്തെ റേഷൻ കാർഡിൽ ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും  ലോക്ക് ഡൗൺ കാരണം അവർക്ക് നേരിട്ട് റേഷൻ സാധനങ്ങൾ വാങ്ങാനോ കൈപ്പറ്റാനോ  കഴിയാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരത്തിൽ വാടകക്കും വീടുമാറിയും താമസിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഇപ്പോൾ വലിയ കഷ്ടത്തിലാണ്. ആയതിനാൽ കുടുംബത്തിൽ നിന്നും പല കാരണങ്ങളാൽ മാറി താമസിക്കുന്ന ഇത്തരം കുടുംബങ്ങൾക്ക് കൂടി റേഷൻ സാധനങ്ങൾ ലഭ്യമാക്കുവാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !