ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു നൽകും

0

ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു നൽകും. പൊലീസ് സ്‌റ്റേഷനിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി.

ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇത് വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 20,700 ലധികം വാഹനങ്ങളാണ്. ഇവ പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചു കൊടുക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ വാഹന ഉടമകൾക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും. തിങ്കളാഴ്ച മുതൽ വാഹനങ്ങൾ തിരിച്ചു കൊടുക്കും.

വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിച്ചു പിഴ ഈടാക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. എജിയുടെ നിയമോപദേശം ലഭിച്ചതിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.

അതേസമയം ഈസ്റ്റർ കാലം കണക്കിലെടുത്ത് ലോക്ക് ഡൗൺ പരിശോധനകൾ ശക്തമാക്കാനാണ് പൊലീസ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ ഒരു കാരണവശാലും കടത്തിവിടേണ്ടെന്ന നിർദേശം സംസ്ഥാന പൊലീസ് മേധാവി നൽകിയിട്ടുണ്ട്. കൂടാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം അടുത്ത ദിവസങ്ങളിൽ നേരിട്ട് പരിശോധന നടത്തും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !