കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ഘട്ട അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ജൂലൈ 31 വരെ കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും. സ്കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍, സിനിമാശാലകള്‍, ആരാധനാലയങ്ങള്‍, ജിമ്മുകള്‍, അന്താരാഷ്ട്ര വിമാന യാത്ര, മെട്രോ സേവനങ്ങള്‍ എന്നിവും ജൂലൈ അവസാനം വരെ നിരോധനമുണ്ട്.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്ക് പറക്കാം. മെട്രോ തീവണ്ടി സര്‍വീസുകളും ഉണ്ടാവില്ല. സിനിമാ തീയേറ്ററുകള്‍, ജിംനേഷ്യങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയും തുറക്കില്ല. സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, മത ചടങ്ങുകളും കൂട്ടായ്മകളും അനുവദിക്കില്ല. നിലവില്‍ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സര്‍വീസുകളും തീവണ്ടി സര്‍വീസുകളും ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !