മൂർക്കനാട് AEMAUP സ്കൂൾ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സമ്മാനിച്ച് റൈഡേഴ്‌സ് കൂട്ടായ്മ

0

മൂർക്കനാട് : യാത്രകളെ സ്നേഹിച്ച് ബൈക്കിൽ ഉലകം ചുറ്റിയ 'റൈഡേഴ്‌സ്' കോവിഡ് കാലത്ത് യാത്രകൾ മാറ്റിവെച്ച് സഹായവുമായി മൂർക്കനാട്ടേക്ക് ഓടിയെത്തി. കാലം നൽകിയ പുത്തൻ പഠന പാതയിൽ സാമ്പത്തിക പ്രായസത്താൽ ഓൺലൈൻ ക്ലാസ്സുകൾ കാണുവാൻ പ്രയാസം നേരിടുന്ന കുടുംബങ്ങൾക്കാണ് സഹായ ഹസ്തവുമായി 'നിലമ്പൂർ തേക്ക് ലാൻഡ് റൈഡേഴ്‌സ് ക്ലബ്ബ്' വന്നത്.

മൂർക്കനാട് AEMAUP സ്കൂൾ അധ്യാപകനും ബൈക്ക് റൈഡറുമായ വി.ശ്യാം തന്റെ റൈഡർ കമ്മ്യൂണിറ്റിയിൽ വിദ്യാലയത്തിലെ രണ്ട് കുട്ടികൾക്ക് സഹായം അഭ്യർത്ഥിച്ചപ്പോൾ, നാടും നഗരവും ചുറ്റി ജന ജീവിതം നേരിട്ട് കണ്ടവർക്ക് മറിച്ച് ചിന്തിക്കുവാൻ മറ്റൊന്നും ഉണ്ടായിരുന്നില്ല. വെറും രണ്ട് ദിവസം കൊണ്ടാണ് നിലമ്പൂർ തേക്ക് ലാൻഡ് റൈഡേഴ്‌സ് ടെലിവിഷൻ സൈറ്റുകളുമായി മൂർക്കനാട്ടേക്ക് വന്നത്.

ക്ലബ്ബ് ഭാരവാഹികളായ ദേവ ദാസൻ, നദീർ സ്കൂൾ പഞ്ചായത്ത് അംഗം സുന്ദരൻ, സ്കൂൾ പി ടി എ പ്രസിഡണ്ട് പി.കെ യൂസഫലി, ഹെഡ്മാസ്റ്റർ വി.കൃഷ്ണദാസ്,  സ്കൂൾ അധ്യാപകൻ മുസ്തഫ തുടങ്ങിയവർ ചേർന്ന് ടെലിവിഷൻ സെറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. സ്കൂളിനോട് സഹകരിച്ച റൈഡേഴ്‌സ് ക്ലബിന് ഹെഡ്മാസ്റ്റർ വി.കൃഷ്ണദാസ് മാസ്റ്റർ പ്രത്യേകം നദിയും അറിയിച്ചു.

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !