ജിദ്ദ:കോഴിക്കോട് പതിമംഗലത്തെ പ്രവാസികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യം വെച്ച് പ്രവാസി കൂട്ടായ്മ രൂപീകൃതമായി. പതിമംഗലം പ്രവാസി വെൽഫെയർ അസോസിയേഷൻ എന്ന പേരിലുള്ള കൂട്ടായ്മയുടെ പ്രസിഡന്റായി സിദ്ധീഖ് ടി കെ, ജനറൽ സെക്രട്ടറിയായി ആഷിഖ് അമൻ, ട്രഷററായി മുസ്തഫ മണ്ണത്ത് എന്നിവരെ തിരഞ്ഞെടുത്തു.
പ്രവാസികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് അസോസിയേഷൻ നടപ്പിലാക്കുക. അംഗങ്ങളുടെ സാമ്പത്തിക ഭദ്രതയും ആരോഗ്യ ക്ഷേമ കാര്യങ്ങളും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തും.
മറ്റു ഭാരവാഹികൾ, ഫിറോസ് സി വി (വൈസ് പ്രസിഡന്റ്), ഇല്യാസ് പാലുമണ്ണിൽ (ജോ. സെക്രട്ടറി), ഹംസ കെ സി (അഡ്മിൻ കോർഡിനേറ്റർ).
തിരഞ്ഞെടുപ്പ് നടപടികൾക്ക് അഷ്റഫ് കൂടത്താൾ,നിസാർ എം എം, ആഷിഖ് അമൻ എന്നിവർ നേതൃത്വം നൽകി
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !