നടി ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചകേസിലെ മുഖ്യപ്രതി ഹാരിസ് പിടിയില്‍. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹാരിസിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വിശദീകരണം. തൃശൂര്‍ സ്വദേശിയായ ഹാരിസിന് സിനിമ താരങ്ങളുമായും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായും ബന്ധമുണ്ട്.
ഇയാള്‍ വഴിയാണ് കേസിലെ പ്രതികള്‍ ഷംനയുമായി ബന്ധപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവാണെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യപ്രതിയായ ഹാരിസ് പിടിയിലായതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.
അതേസമയം, കേസില്‍ അന്വേഷണം തൃപ്‍തികരമെന്ന് ഷംനയുടെ അമ്മ റൗലാബി വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും എന്നാല്‍ പ്രതികള്‍ക്ക് ഷംനയുടെ നമ്ബര്‍ എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണെന്നും അവര്‍ പറഞ്ഞു. സിനിമാ മേഖലയിലുള്ളവര്‍ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തത പ്രതീക്ഷിക്കുന്നതായുമാണ് റൗലാബി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !