തിരുവനന്തപുരം: വിദ്യാര്ത്ഥികളുടെ മാനസിക സമ്മര്ദ്ദം കുറയ്ക്കാന് മാനസിക-സാമൂഹ്യ ആരോഗ്യപദ്ധതിയുമായി സര്ക്കാര്. ലോക്ക് ഡൗണ്, പഠന സംബന്ധ മാനസിക ബുദ്ധിമുട്ടുകള് നേരിടുന്ന കുട്ടികള്ക്ക് ദിശാ നമ്ബറായ 1056 ലും ജില്ലാ മാനസിക ആരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
എസ്.എസ്.എല്.സി, പ്ലസ്ടു ഉള്പ്പെടെയുള്ള പരീക്ഷാഫലങ്ങള് ഉടന് വരാനിരിക്കുന്ന സാഹചര്യത്തില് മാനസിക ബുദ്ധിമുട്ടുകളും വിഷാദവും ഉത്കണ്ഠയുമുള്ളവര് ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്ഥിച്ചു. ഇക്കാര്യത്തില് രക്ഷിതാക്കളും ശ്രദ്ധപുലര്ത്തണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 'ഒറ്റക്കല്ല, ഒപ്പമുണ്ട്' കാമ്ബയിന്റെ ഭാഗമായി വിവിധ മേഖലകളില് മാനസിക സമ്മര്ദ്ദം കുറയ്ക്കാനുള്ള നടപടികള് സര്ക്കാര് സ്വീകരിച്ചുവരുന്നുണ്ട്. ആരോഗ്യവകുപ്പും വനിതാ-ശിശു വികസന വകപ്പും വിവിധ എന്.ജി.ഒകളുമായി സഹകരിച്ച് കൗണ്സിലര്മാരെ ഒരുമിപ്പിച്ച് മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള നടപടികളെടുക്കുന്നുണ്ട്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള് തൊട്ടുതാഴെയുള്ള കമന്റ് ബോക്സില് പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്, വ്യക്തിഹത്യാ പരാമര്ശങ്ങള്, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള് എന്നിവ കേന്ദ്ര സര്ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !