സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 162 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 64 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം വഴി 144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്‌സ് 4, കെഎസ്‌സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47 പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15 വയനാട് 14, കോട്ടയം 10, തൃശൂര്‍ 9, കാസര്‍കോട് 9 ഇടുക്കി 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7 , കോട്ടയം 12, എറണാകുളം 12, തൃശൂര്‍ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂര്‍ 20 കാസര്‍കോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
24 മണിക്കൂറിനിടെ 12230 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. ഇന്ന് 713 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 223 ആയി. തിരുവനന്തപുരം നഗരത്തിലെ മാണിക്കവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, എടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടന്തുരുത്ത്. തുറവൂര്‍ ആറാട്ടുപുഴ, ചെല്ലാനം വെളിയംകോട് പെരുമ്പടപ്പ പഞ്ചായത്തുകളിലേയും പൊന്നാനി താനൂര്‍ മുന്‍സിപ്പാലിറ്റികളിലെ എല്ലാ വാര്‍ഡുകളിലു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !