വളാഞ്ചേരി: എടയൂർ മുളകിൻ്റെ പ്രചരണാർഥം എടയൂർ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പോസ്റ്റർ നിർമ്മാണ മത്സര വിജയികളെ കർഷകദിനത്തിൽ ആദരിച്ചു.
10 വയസിനു താഴെയുള്ള വിഭാഗത്തിൽ ഒന്നാം സമ്മാനം മാഷിത ഹന്ന (എ.യു.പി.എസ് വടക്കുംപുറം), രണ്ടാം സമ്മാനം: പി. മനീസ് ( തൻമയ ടി വി ),
10 മുതൽ 17 വയസ്സ് വരെയുള്ള വിഭാഗത്തിൽ ഒന്നാം സമ്മാനം ശ്രീജിൻദാസ്, രണ്ടാം സമ്മാനം: സി. സൂര്യൻ (ഇരുവരും എ.യു.പി.എസ് വടക്കും പുറം) 18 വയസ്സിന് മുകളിൽ ഉള്ള വിഭാഗം ഒന്നാം സമ്മാനം: ഷഹീർ കളത്തിൽ, രണ്ടാം സമ്മാനം അശ്വതി സുരേഷ് എന്നിവരെ വീടുകളിൽ എത്തിയാണ് അനുമോദിച്ചത് .
വിജയികൾക്ക് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവ് മാസ്റ്റർ ഉപഹാരം വിതരണം ചെയ്തു. കൃഷി ഓഫീസർ വിഷ്ണു നാരായണൻ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !