ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് 74മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അംഗണത്തിൽ സംഘടിപ്പിച്ച ലളിതമായ പരിപാടിയിൽ ആക്ടിങ് കോൺസുൽ ജനറൽ യും ഖൈർ ബാം സാബിർ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.
ആക്റ്റിങ് കോൺസുൽ ജനറൽ വൈ സാബിർ ഇന്ത്യൻ പ്രെസിഡന്റ് ന്റെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.
കോവിഡ് പ്രതിരോധത്തിൽ മാതൃകയായ സഊദി ഭരണാധികാരികളായ ഇരു ഹറമുകളുടെ സേവകൻ സൽമാൻ ബ്ൻ അബ്ദുൽ അസീസിനെയും, പ്രിൻസ് മുഹമ്മദ് ബ്ൻ സൽമാനെയും അദ്ദേഹം പ്രശംസിച്ചു. സൗദിയിലെ വിവിധ മിനിസ്ട്രികളിൽ നിന്ന് ഇന്ത്യൻ കോൺസുലേറ്റിന് ലഭിക്കുന്ന സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
കോവിഡ് കാലത്ത് നടന്നു വരുന്ന കോൺസുലേറ്റിലെ വിവിധ സേവന പ്രവർത്തനങ്ങൾക്കും വന്ദേ ഭാരത് മിഷനും ജിദ്ദയിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളും നൽകിവരുന്ന പിന്തുണക്കും അദ്ദേഹം നന്ദിയും കടപ്പാടും അറിയിച്ചു.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കോൺസുലേറ്റും ഇന്ത്യ ഫോറവും സംഘടിപ്പിച്ച വിവിധ മൽത്സരങ്ങളിലെ വിജയികൾക്ക് സെർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്‌തു.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്‌തി ഗാനങ്ങൾ ആലപിച്ചു. ശേഷം കേക്ക് മുറിച്ച് സദസിൽ വിതരണം ചെയ്തതൊടൊപ്പം കോൺസുലേറ്റ് അംഗണത്തിൽ വൃക്ഷതൈ നടുകയും ചെയ്‌തു.
കോവിഡ് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ചടങ്ങിന് എത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !