കരിപ്പൂര്‍ വിമാനപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇതില്‍ അഞ്ച് പേര്‍ കോഴിക്കോട്ടെ മൂന്ന് സ്വകാര്യ ആശുപത്രികളിലും ഒരാള്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് കഴിയുന്നത്. വിവിധ ആശുപത്രിയില്‍ കഴിയുന്ന 32 പേരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. എങ്കിലും അപകടനില തരണം ചെയ്‌തിട്ടില്ല.
ഒടിവും ചതവും ഉള്‍പ്പെടെ ഗുരുതര പ്രശ്നങ്ങളില്ലാത്ത 77 പേര്‍ അടുത്ത ദിവസങ്ങളിലായി ഡിസ്ചാര്‍ജ്ജാവും. 51 പേര്‍ ഇതിനകം ഡിസ്ചാര്‍ജ്ജായി ക്വറന്റീനില്‍ പ്രവേശിച്ചു കഴിഞ്ഞു. എല്ലാവരും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ വി. സാംബശിവറാവു പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനോടും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 42 പൊലീസുകാരോടും ക്വാറന്‍്റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. വ്യോമമന്ത്രാലയത്തിന് കീഴിലുള്ള ഡിജിസിഎ വിമാന അപകടത്തിന്‍്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൈലറ്റിന്‍്റെ വീഴ്ച്ചയല്ല അപകടകാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് സൂചനയുണ്ട്.
എയര്‍ ആക്സിഡന്‍്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലേക്ക് അയച്ച ബ്ലാക്ക് ബോക്സും കോക്ക് പിറ്റ് വോയ്സ് റിപ്പോര്‍ട്ടറും പരിശോധന ആരംഭിച്ചതായാണ് വിവരം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !