ജിദ്ദ: കോഴിക്കോട് എയർപോർട്ട് വിമാന ദുരന്ത സമയത്ത് രക്ഷാദൗത്യത്തിൽ പങ്കെടുത്ത മുഴുവൻ സന്നദ്ധ സേവകരെയും കൊണ്ടോട്ടി സെന്റർ ജിദ്ദ ആദരിക്കുന്നു. കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ ഭാഗമായി പ്രവർത്തിക്കുന്ന കൊണ്ടോട്ടി സെന്റർ ട്രസ്റ്റായിരിക്കും വിപുലമായ അനുമോദന ചടങ്ങുകൾക്ക് നേതൃത്വം നൽകുക. രാഷ്ട്രീയ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർക്ക് പുറമെ എയർപോർട്ട് അതോറിറ്റി, ഫയർ ആൻഡ് റെസ്ക്യു, പൊലീസ് എന്നീ വിഭാഗങ്ങളിലെ പ്രമുഖർ ചടങ്ങിന്റെ ഭാഗമാവും.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന അപകടത്തിൽപെട്ട 190 പേരെ രണ്ട് മണിക്കൂറിനുള്ളിൽ പ്രതികൂല കാലാവസ്ഥയും അപകട സാധ്യതയും വകവെക്കാതെ പുറത്തെടുത്ത് സ്വന്തം വാഹനത്തിൽ ഹോസ്പിറ്റലുകളിൽ എത്തിച്ച ത്യാഗസന്നതർക്ക് കൊണ്ടോട്ടി സെന്റർ എക്‌സിക്യുട്ടീവ് യോഗം അഭിനന്ദനങ്ങൾ അറിയിച്ചു. മാനവ ജനതക്ക് മാതൃകയാണ് ഈ മഹനീയ പ്രവർത്തനം. പ്രതി കൂല കാലാവസ്ഥയും കോവിഡ് നിയന്ത്രണവുമടക്കം ഒഴിഞ്ഞുമാറാൻ ഏറെ അവസരമുണ്ടായിട്ടും മനസ്സും ശരീരവും പൂർണ്ണമായി അവർ മറ്റുള്ളവരുടെ ജീവനുവേണ്ടി സമർപ്പിച്ചു എന്നും യോഗം വിലയിരുത്തി.
ദുരന്തത്തിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തെ തരം താഴ്ത്തുന്ന ചർച്ചകളും മീഡിയ റിപ്പോർട്ടുകളും അനവസത്തിലാണ്. തീർത്തും ദൗർഭാഗ്യകരമാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ദുരന്തം. മരണപ്പെട്ട എല്ലാവർക്കും പ്രാർത്ഥ നയോടെ ആദരഞ്ജലികൾ അർപ്പിക്കുന്നു. പരിക്കേറ്റ് കഴിയുന്നവർക്ക് ഗവർമ്മന്റ് വിദഗ്‌ധ ചികിൽത്സയും അർഹമായ നഷ്ടപരിഹാരവും നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ കീഴിൽ വിവിധ മേഖലകളിലെ വിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു വളൻന്റിയർ ടീമിന് രൂപം നൽകും. കൊണ്ടോട്ടിയുടെ ഹൃദയ ഭാഗത്ത് പ്രവർത്തിക്കുന്ന ട്രസ്റ്റ് ഓഫീസ് ഇതിന്റെ ഏകോപനത്തിനും റെസ്ക്യു ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തും. കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യ ത്തിൽ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ ഗവർമെന്റ് ആശുപത്രി, ബസ്റ്റാന്റ്, മറ്റ് പൊതു ഇടങ്ങളിലും അണു നശീകരണ സ്റ്റാൻറ്റുകൾ സ്ഥാപിക്കും.
കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക എക്സികുട്ടീവ് യോഗത്തിൽ സലിം മധുവായി, റഹ്മത്തലി എരഞ്ഞിക്കൽ, കബീർ കൊണ്ടോട്ടി, റഫീഖ് മങ്കായി തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !