കരിപ്പൂര്‍ വിമാനാപകടത്തില്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തെ പ്രശംസിച്ചു മേനക ഗാന്ധി. രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ച് മുസ്ലിം യൂത്ത് ലീഗ് നേതാവ് നല്‍കിയ ഇ-മെയില്‍ സന്ദേശത്തിനു മറുപടിയായിട്ടാണ് മേനക ഗാന്ധിയുടെ പ്രതികരണം .
കരിപ്പൂര്‍ വിമാന ദുരന്ത സമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് മലപ്പുറത്തെ ജനങ്ങള്‍ നടത്തിയതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം എല്ലാവരോടും ഇനിയും പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു മേനക ഗാന്ധി എംപി യുടെ ഇമെയില്‍ സന്ദേശം . വിമാനാപകടം നടന്ന സമയത്ത് കോവിഡ് സാഹചര്യം പോലും വകവെക്കാതെയായിരുന്നു പ്രദേശവാസികളുടെ രക്ഷാ പ്രവര്‍ത്തനം .
മുമ്ബ് പാലക്കാട് ജില്ലയില്‍ സ്ഫോടക വസ്തു കഴിച്ചു ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ കുറിച്ചുള്ള മേനക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയും മൊറയൂര്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ഇമെയില്‍ അയച്ചിരുന്നു. മലപ്പുറം ചരിത്രമുള്ള സ്ഥലമാണെന്നും സംസ്ഥാന വനം വകുപ്പില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞെതെന്നുമായിരുന്നു അന്ന് മേനക ഗാന്ധി നല്‍കിയ മറുപടി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !