അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ എംഎസ് ധോണി. ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്നാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് എംഎസ് ധോണി തന്റെ റിട്ടയര്‍മെന്റ് വാര്‍ത്ത പുറത്ത് വിട്ടത്. ധോണി നല്‍കുന്ന സൂചന റിട്ടയര്‍മെന്റിനെക്കുറിച്ചാണ് എന്നാണ് ഏവരും വ്യക്തമാക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ചെന്നൈയിലെ ക്യാമ്ബിലാണ് ധോണിയിപ്പോളുള്ളത്. 2004 ഡിസംബര്‍ 23ന് തന്റെ അരങ്ങേറ്റം കുറിച്ച എംസ് ധോണി 15 വര്‍ഷത്തിലധികം ഉള്ള തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമം കുറിയ്ക്കുകയാണെന്ന സൂചനയാണ് ഇപ്പോള്‍ നല്‍കുന്നത്.
ഇന്ത്യയ്ക്കായി ഐസിസിയുടെ മൂന്ന് പ്രധാന ടൂര്‍ണ്ണമെന്റുകളും വിജയിച്ച ക്യാപ്റ്റനെന്ന ബഹുമതി കൂടി നേടിയ താരമാണ് എംഎസ് ധോണി. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഐസിസി ഏകദിന ലോകകപ്പ്, 2013ലെ ചാമ്ബ്യന്‍സ് ട്രോഫി എന്നിവയില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച താരമാണ് എംഎസ് ധോണി.
2019 ലോകകപ്പില്‍ ന്യൂസിലാണ്ടിനോട് ഏറ്റ സെമി ഫൈനല്‍ തോല്‍വിയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് എംഎസ് ധോണി വിട്ട് നില്‍ക്കുകായയിരുന്നു. അതിന് ശേഷം താരത്തിന്റെ മടങ്ങി വരവ് എന്നാവുമെന്നുള്ള ചൂട് പിടിച്ച ചര്‍ച്ചയായിരുന്നു ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍. എന്നാല്‍ ധോണി ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്നാണ് ധോണി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
Indian cricketer Mahendra Singh Dhoni announces retirement from international cricket. pic.twitter.com/3UwE6ZXfK6
— ANI (@ANI) August 15, 2020
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !