വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി എം ആർ ബിജുലാൽ അറസ്റ്റിലായി. വഞ്ചിയൂർ കോടതിക്ക് പിന്നിലുള് അഭിഭാഷകന്റെ ഓഫീസിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. അതേസമയം ട്രഷറിയിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓൺലൈൻ റമ്മി കളിച്ചു കിട്ടിയ പണമാണ് അക്കൗണ്ടിലുള്ളതെന്നും ബിജുലാൽ പറഞ്ഞു
പോലീസിൽ കീഴടങ്ങാനായാണ് ബിജുലാൽ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. എന്നാൽ മാധ്യമങ്ങളുമായി സംസാരിക്കവെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ് വേഡും ഉപയോഗിച്ച് തന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ വകമാറ്റിയെന്നാണ് കേസ്
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !