തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1950 പേരാണ് രോഗമുക്തരായത്. കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 10 മരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 30342 സാമ്പിളുകള്‍ പരിശോധിച്ചു. 21516 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് പൊതുവില്‍ പരിശോധനകളുടെ എണ്ണം കുറഞ്ഞതുകൊണ്ടു കൂടിയാണ് ഏതാനും ദിവസങ്ങളായി രോഗബാധയുടെ എണ്ണത്തില്‍ കുറവുണ്ടായത്. നമ്മുടെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് രണ്ടുദിവസങ്ങളായി കൂടുതലാണ്. എട്ടിന് മുകളിലാണ് അത് ഇപ്പോഴുള്ളത്. ഇത് അഞ്ചിന് താഴെ നിര്‍ത്തേണ്ടതാണ്. മൊത്തം കേസുകളുടെ 50 ശതമാനത്തിലധികവും കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഉണ്ടായത്. കേസുകള്‍ വ്യാപിക്കുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത് എന്നാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാപനം ഉച്ചസ്ഥായിയില്‍ എത്തുന്നത് പിടിച്ചുനിര്‍ത്താനും മരണനിരക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചു. പ്രതീക്ഷിച്ച രീതിയില്‍ പോസിറ്റീവ് കേസുകളുടെ വര്‍ധന ഉണ്ടായില്ല. ഒക്ടോബര്‍ അവസാനത്തോടെ കേസുകള്‍ വീണ്ടും വര്‍ധിക്കും എന്ന് ചില പഠനങ്ങള്‍ പറയുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഓണാവധിയോടനുബന്ധിച്ച് നമ്മുടെ മാര്‍ക്കറ്റുകളും പൊതു ഇടങ്ങളും സജീവമായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങളുടെ സമ്പര്‍ക്കത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് രോഗവ്യാപനത്തിനിടയാക്കിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് അടുത്ത രണ്ടാഴ്ച പ്രധാനമാണ്. അടുത്ത 14 ദിവസം കടുത്ത ജാഗ്രത പുലര്‍ത്തണം. വയോജനങ്ങളിലേയ്ക്ക് വ്യാപനം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. മുഖ്യമന്ത്രി പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !