സംസ്ഥാനത്ത് 4969 പേര്‍ക്കുകൂടി കോവിഡ്, 27 മരണം

0

തിരുവനന്തപുരം
: സംസ്ഥാനത്ത് വ്യാഴാഴ്ച 4969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 9, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 5 വീതം, മലപ്പുറം 4, കൊല്ലം, തൃശൂര്‍, പാലക്കാട് 2 വീതം, ഇടുക്കി, കോട്ടയം, കാസര്‍കോട് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ
കോഴിക്കോട് 585
മലപ്പുറം 515
കോട്ടയം 505
എറണാകുളം 481
തൃശൂര്‍ 457
പത്തനംതിട്ട 432
കൊല്ലം 346
ആലപ്പുഴ 330
പാലക്കാട് 306
തിരുവനന്തപുരം 271
കണ്ണൂര്‍ 266
ഇടുക്കി 243
വയനാട് 140
കാസര്‍കോട് 92

നെഗറ്റീവ് ആയവർ
തിരുവനന്തപുരം 265
കൊല്ലം 418
പത്തനംതിട്ട 184
ആലപ്പുഴ 484
കോട്ടയം 576
ഇടുക്കി 98
എറണാകുളം 565
തൃശൂര്‍ 440
പാലക്കാട് 277
മലപ്പുറം 520
കോഴിക്കോട് 780
വയനാട് 209
കണ്ണൂര്‍ 101
കാസര്‍കോട് 53

കോഴിക്കോട് 540, മലപ്പുറം 467, കോട്ടയം 474, എറണാകുളം 357, തൃശൂര്‍ 446, പത്തനംതിട്ട 356, കൊല്ലം 339, ആലപ്പുഴ 304, പാലക്കാട് 137, തിരുവനന്തപുരം 192, കണ്ണൂര്‍ 222, ഇടുക്കി 230, വയനാട് 135, കാസര്‍കോട് 83 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 58,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,27,364 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,79,051 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശി ക്രിസ്റ്റിന്‍ ചെല്ലം (62), കൊല്ലം ചാത്തന്നൂര്‍ സ്വദേശി വത്സലന്‍ (75), മുഖത്തല സ്വദേശി നാണു (100), നിലമേല്‍ സ്വദേശി മാധവന്‍ ഉണ്ണിത്താന്‍ (75), പത്തനംതിട്ട മുടിയൂര്‍ക്കോണം സ്വദേശി രാജശേഖരന്‍ പിള്ള (63), പെരിങ്ങാട് സ്വദേശി കുഞ്ഞുമോന്‍ (75), എടകുളം സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ (82), സീതതോട് സ്വദേശി വചനപാലന്‍ (89), മല്ലപ്പള്ളി സ്വദേശി എം.കെ. ചെറിയാന്‍ (71), നരക്കതാനി സ്വദേശി കെ.എന്‍. യോഹന്നാന്‍ (67), ആലപ്പുഴ സകറിയ വാര്‍ഡ് സ്വദേശിനി ബീമ (59), മായിത്തറ സ്വദേശി സുകുമാരന്‍ (68), പുന്നപ്ര സ്വദേശിനി വത്സല (66), പുന്നപ്ര സ്വദേശിനി തുളസി (60), കോട്ടയം വൈക്കം സ്വദേശി മുരളി (54), ഇടുക്കി പശുപര സ്വദേശി സുകുമാരന്‍ (62), എറണാകുളം കോട്ടുവള്ളിക്കാവ് സ്വദേശി ഭാസ്‌കരന്‍ (82), കാലടി സ്വദേശി മുഹമ്മദ് (78), മലപ്പുറം അന്തിയൂര്‍കുന്ന് സ്വദേശിനി സഫീറ (60), പരപ്പനങ്ങാടി സ്വദേശിനി ചെറിയ ബീവി പനയത്തില്‍ (74), പോരൂര്‍ സ്വദേശി ചാരുകുട്ടി (82), കോഴിക്കോട് താമരശേരി സ്വദേശി മൊയ്ദീന്‍ കോയ (65), കല്ലായി സ്വദേശി അലിമോന്‍ (65), ഒരവില്‍ സ്വദേശി എന്‍.കെ. മാധവന്‍ (66), കിനാലൂര്‍ സ്വദേശി ശ്രീധരന്‍ (74), കുതിരവട്ടം സ്വദേശി പി. കൃഷ്ണന്‍കുട്ടി (87), കണ്ണൂര്‍ ഒളവിലം സ്വദേശി ചന്ദ്രന്‍ (67) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 2734 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96,747 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,83,389 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1563 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച 7 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (കണ്ടെയ്‌ന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 8), വടശേരിക്കര (സബ് വാര്‍ഡ് 1), ഏറാത്ത് (സബ് വാര്‍ഡ് 13, 15), കവിയൂര്‍ (സബ് വാര്‍ഡ് 8), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 15), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (22) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 453 ഹോട്സ്‌പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !