നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 616 പേര്‍ക്ക് വൈറസ്ബാധ
30 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗബാധ
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,489 പേര്‍
79,684 പേര്‍ നിരീക്ഷണത്തില്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 19) 657 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സ്ഥിതി വിശേഷമാണ് ജില്ലയില്‍ നിലവിലുള്ളത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 616 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 30 പേര്‍ ഉറവിടമറിയാതെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളും രോഗബാധിതരായി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.
664 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 78,768 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതത്വത്തില്‍ ആരോഗ്യവകുപ്പ് ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ഊര്‍ജ്ജിതമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഇതിനോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലയിലിപ്പോള്‍ 79,684 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,489 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 522 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 222 പേരും 211 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 432 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ് ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആഹ്വാനം ചെയ്തു. പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെല്ലാം വൈറസ് ബാധക്കുള്ള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സുരക്ഷ ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യ സുരക്ഷ ഉറപ്പാക്കി മാത്രമെ മറ്റുള്ളവരുമായി ഇടപഴകാവൂ. രോഗ ലക്ഷണങ്ങളുള്ളവര്‍ അക്കാര്യം മറച്ചുവെക്കരുത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഇന്ന് (ഡിസംബര്‍ 19) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍. നഗര്‍ - 03
ആലങ്കോട് - 03
ആലിപ്പറമ്പ് - 04
അമരമ്പലം - 09
ആനക്കയം - 05
അങ്ങാടിപ്പുറം - 10
അരീക്കോട് - 19
ആതവനാട് - 01
ചാലിയാര്‍ - 01
ചീക്കോട് - 05
ചേലേമ്പ്ര - 04
ചെറിയമുണ്ടം - 02
ചെറുകാവ് - 13
ചോക്കാട് - 09
ചുങ്കത്തറ - 04
എടക്കര - 06
എടപ്പറ്റ - 04
എടപ്പാള്‍ - 20
എടരിക്കോട് - 01
എടവണ്ണ - 10
എടയൂര്‍ - 03
ഏലംകുളം - 06
ഇരിമ്പിളിയം - 06
കാളികാവ് - 07
കല്‍പകഞ്ചേരി - 02
കണ്ണമംഗലം - 06
കരുളായി - 08
കരുവാരക്കുണ്ട് - 03
കാവനൂര്‍ - 04
കീഴുപറമ്പ് - 05
കോഡൂര്‍ - 07
കൊണ്ടോട്ടി - 11
കൂട്ടിലങ്ങാടി - 10
കോട്ടക്കല്‍ - 14
കുറുവ - 03
കുറ്റിപ്പുറം - 12
കുഴിമണ്ണ - 06
മക്കരപ്പറമ്പ - 03
മലപ്പുറം - 26
മമ്പാട് - 09
മംഗലം - 03
മഞ്ചേരി - 29
മങ്കട - 07
മാറാക്കര - 04
മാറഞ്ചേരി - 08
മേലാറ്റൂര്‍ - 08
മൂര്‍ക്കനാട് - 01
മൂത്തേടം - 01
മൊറയൂര്‍ - 08
മുതുവല്ലൂര്‍ - 02
നന്നംമുക്ക് - 02
നിലമ്പൂര്‍ - 14
നിറമരുതൂര്‍ - 02
ഊരകം - 02
ഒതുക്കുങ്ങല്‍ - 01
ഒഴൂര്‍ - 01
പള്ളിക്കല്‍ - 17
പാണ്ടിക്കാട് - 10
പരപ്പനങ്ങാടി - 07
പറപ്പൂര്‍ - 04
പെരിന്തല്‍മണ്ണ - 13
പെരുമണ്ണ ക്ലാരി - 03
പെരുമ്പടപ്പ് - 02
പെരുവള്ളൂര്‍ - 03
പൊന്മള - 01
പൊന്മുണ്ടം - 02
പൊന്നാനി - 02
പൂക്കോട്ടൂര്‍ - 04
പോരൂര്‍ - 13
പോത്തുകല്ല് - 05
പുലാമന്തോള്‍ - 07
പുളിക്കല്‍ - 11
പുല്‍പ്പറ്റ - 05
പുറത്തൂര്‍ - 06
പുഴക്കാട്ടിരി - 05
താനാളൂര്‍ - 09
താനൂര്‍ - 02
തലക്കാട് - 01
തവനൂര്‍ - 07
താഴേക്കോട് - 08
തേഞ്ഞിപ്പലം - 07
തെന്നല - 08
തിരുനാവായ - 04
തിരുവാലി - 11
തൃക്കലങ്ങോട് - 05
തൃപ്രങ്ങോട് - 04
തുവ്വൂര്‍ - 03
തിരൂര്‍ - 05
തിരൂരങ്ങാടി - 05
ഊര്‍ങ്ങാട്ടിരി - 07
വളാഞ്ചേരി - 06
വളവന്നൂര്‍ - 06
വള്ളിക്കുന്ന് - 12
വട്ടംകുളം - 07
വാഴക്കാട് - 02
വാഴയൂര്‍ - 03
വഴിക്കടവ് - 06
വെളിയങ്കോട് - 04
വേങ്ങര - 08
വെട്ടത്തൂര്‍ - 06
വെട്ടം - 02
വണ്ടൂര്‍ - 12
ഇതര ജില്ലക്കാര്‍
ആലപ്പുഴ - 01
കോഴിക്കോട് - 01
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !