അയോധ്യയില്‍ ബാബരിമസ്ജിദിന് പകരമായി നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖകള്‍ പുറത്തുവിട്ടു. അയോധ്യയിലെ ദാന്നിപ്പൂരിലാണ് പുതിയ മസ്ജിദ് നിര്‍മിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡാണ് നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ പള്ളിയുടെ ബ്ലൂ പ്രിന്‍റ് പുറത്തുവിട്ടത്.
മസ്ജിദിനൊപ്പം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഉള്‍പ്പെടുന്നതാണ് ധന്നിപ്പുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ അനുവദിച്ച 5 ഏക്കര്‍ ഭൂമിയില്‍ പണിയുന്ന സമുച്ചയം. പദ്ധതിക്കായി യുപി കേന്ദ്ര സുന്നി വഖഫ് ബോര്‍ഡാണ് ട്രസ്റ്റ് രൂപീകരിച്ചത്.നിര്‍മാണങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. ജാമിയ മില്ലിയ സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചറിലെ ഡീന്‍ സയ്യിദ് മുഹമ്മദ് അക്തറാണ് ഈ രൂപരേഖ തയ്യാറാക്കിയത്. പോഷകാഹാരക്കുറവുമൂലം രോഗങ്ങളുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉള്‍പ്പെടെ സമീപ്രദേശങ്ങളിലുള്ളവര്‍ക്ക് ആശുപത്രി ഏറെ പ്രയോജനകരമാകുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !