കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട രേഖകള്‍ തടസ്സരഹിതമായി ലഭ്യമാക്കുന്നതിനായി 'യൂണിയന്‍ ബജറ്റ്' എന്ന പേരില്‍ പുതിയ അപ്ലിക്കേഷനുമായി കേന്ദ്രം. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. പുതിയ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്കും എംപിമാര്‍ക്കും ഒരുപോലെ ബജറ്റ് രേഖകള്‍ ലഭിക്കും. മാത്രമല്ല, ഇത്തവണത്തെ ബജറ്റ് പൂര്‍ണമായും കടലാസ് രഹിതമായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിക്കൂടിയാണ് ആപ്പ് വഴി ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നത്.
സാമ്ബത്തിക കാര്യ വകുപ്പിന്റെ (ഡിഇഎ) മാര്‍ഗനിര്‍ദേശപ്രകാരം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ഭരണഘടന നിര്‍ദ്ദേശിച്ചിട്ടുള്ള ബജറ്റ് എന്നറിയപ്പെടുന്ന വാര്‍ഷിക ധനകാര്യ പ്രസ്താവന, ഡിമാന്‍ഡ് ഫോര്‍ ഗ്രാന്റ്സ് (ഡിജി), ഫിനാന്‍സ് ബില്‍ എന്നിവയുള്‍പ്പെടെ 14 കേന്ദ്ര ബജറ്റ് രേഖകള്‍ ആപ്പില്‍ ലഭ്യമാക്കും. കേന്ദ്ര ബജറ്റ് വെബ് പോര്‍ട്ടലായ www.indiabudget.gov.in ല്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !