രണ്ടത്താണി: കഴിഞ്ഞ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മികച്ച റാങ്ക് നേടി എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ MBBS പ്രവേശനം നേടിയ വാരിയത്ത് തറമ്മൽ പുത്തൻപീടിയേക്കൽ അബ്ദുറഹീമിന്റെ മകൻ അജ്മൽ സാദിഖിനെ ദുബായ് കെ. എം. സി. സി കൽപകഞ്ചേരി പഞ്ചായത്ത് ആദരിച്ചു. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി,കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി വഹീദ , ദുബായ് കെ. എം. സി. സി കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇക്ബാൽ പള്ളിയത്ത് എന്നിവർ ചേര്‍ന്ന് മൊമൻടോ നൽകി. ചടങ്ങിൽ ദുബായ് കെ. എം. സി. സി തിരൂർ മണ്ഡലം സെക്രട്ടറി എം.ടി.ഹൈദർ, കൽപകഞ്ചേരി പഞ്ചായത്ത് കെ. എം. സി. സി സെക്രെട്ടറി ഹബീബ് പി, അബൂദബി കെ. എം. സി. സി പ്രധിനിതി കുഞ്ഞി മൊയ്‌ദീൻ കുട്ടി എം. സി, ഫുജൈറ കെ. എം. സി. സി പ്രധിനിതി കുഞ്ഞു ചെറുശോല, മുഹമ്മദലി മുസ്ലിയാർ പി, മൊയ്‌ദീൻ കുട്ടി ഹാജി ടി. പി, ഷാഫി പള്ളിയത്ത് എന്നിവർ പങ്കെടുത്തു.
വാരിയത്ത് ജുമാ മസ്ജിദിൽ ഉസ്താദ് അബൂബക്കര്‍ ഫൈസി തുവൂറിന്റെ കീഴില്‍ മത വിദ്യാഭ്യാസത്തോടൊപ്പം കോട്ടക്കലിൽ സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് കോച്ചിങ് പഠനവും നടത്തുകയായിരുന്നു. പിതാവ് അബ്ദുറഹീം ദുബൈയിൽ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !