തിരുവനന്തപുരം: കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. എല്ലാ സ്വകാര്യ ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടര കിലോമീറ്ററിന് ഒരു രൂപയും ഏഴര കിലോമീറ്റര്‍ വരെ രണ്ടുരൂപയും നല്‍കിയാല്‍ മതി. 10, പന്ത്രണ്ട്, ഡിഗ്രി അവസാന വര്‍ഷം, പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണല്‍ കോളജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന് അര്‍ഹതയുണ്ട്.
വിദ്യാര്‍ത്ഥികള്‍ ഐഡി കാര്‍ഡ് കൈവശം വയ്ക്കണം. ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒമ്ബത് മാസത്തോളമായി അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ തിങ്കളാഴ്ച തുറക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സാന വര്‍ഷ ബിരുദ വിദ്യാര്‍ഥകള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !