കൊച്ചി: അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ അരി വിതരണത്തിന് ഉത്തരവ് ഇറക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകുക.
ഇതിനുമുമ്പും ഇത്തരത്തിൽ അരി വിതരണം ചെയ്തിട്ടുണ്ടെന്നും, ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണെന്നുമാണ് സർക്കാരിന്റെ വാദം.വെള്ള, നീല കാർഡ് ഉടമകൾക്ക് പത്ത് കിലോ സ്പെഷ്യൽ അരി 15 രൂപയ്ക്ക് നൽകാനുള്ള തീരുമാനത്തിനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയത്.പ്രതിപക്ഷം നൽകിയ പരാതിയെത്തുടർന്നായിരുന്നു നടപടി.
തിരഞ്ഞെടുപ്പു വിജ്ഞാപനത്തിന് മുമ്പാണ് അരി വിതരണത്തിന് സർക്കാർ ഉത്തരവിറക്കിയത്. അരി എത്താൻ വൈകിയതിനാൽ വിതരണം വൈകി. അരി എത്തിയപ്പോൾ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിനാൽ വിതരണാനുമതിക്ക് സർക്കാർ തിരഞ്ഞടുപ്പു കമ്മിഷനെ സമീപിച്ചു. തുടർന്ന് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുകയായിരുന്നു
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !