തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന് ആരോപിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും. ഇരട്ടവോട്ട് കള്ളവോട്ടാകാതിരിക്കാൻ കൈക്കൊള്ളുന്ന നടപടികൾ അറിയിച്ചേക്കും.
സംസ്ഥാനത്ത് 4.36 ലക്ഷം ഇരട്ട വോട്ടും , ഒരു ലക്ഷത്തിലേറെ വ്യാജ വോട്ടുമുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. ഇരട്ട വോട്ട് സാങ്കേതിക പ്രശ്നങ്ങൾ മൂലമാണെന്നാണ് കമ്മിഷ്നറെ നിലപാട്. ഇതിൽ മന:പൂർവ്വമായ ഇടപെടലുണ്ടെന്ന ആരോപണം കമ്മിഷൻ അംഗീകരിച്ചിട്ടില്ല. എന്നാൽ അടിസ്ഥാന വിവരങ്ങൾ സമാഹരിക്കുന്ന ബൂത്ത് ലെവൽ ഒാഫീസർമാരെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോൾ നിർവ്വാഹമില്ലെന്നും ,എന്നാൽ ഇത് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുൻകരുതലുകൾ കർശനമായി തന്നെ സ്വീകരിക്കുമെന്നും കമ്മിഷൻ കോടതിയെ അറിയിക്കും. ആരെങ്കിലും മന:പൂർവ്വം ക്രമക്കേടുണ്ടാക്കിയെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും അറിയിക്കും. ഇരട്ടവോട്ട് പ്രശ്നത്തിൽ കളക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം 30ന് പൂർത്തിയാകും. അതിനു ശേഷം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !