തിരുവനന്തപുരം: ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് നിയുക്ത വടകര എം എൽ എ കെ കെ രമ. ദൗത്യം നീതിപൂർവം നിർവഹിക്കുമെന്നും അവർ പറഞ്ഞു. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും രമ കൂട്ടിച്ചേർത്തു.
'അഭിമാനം തോന്നുന്നു, സന്തോഷം തോന്നുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്.ദൗത്യം നീതിപൂർവം നിർവഹിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അവരുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കും. അംഗസംഖ്യയിലല്ല, നിലപാടിലാണ് കാര്യം.'- കെ കെ രമ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെ കെ രമ.
നിയമസഭയിൽ സിപിഎമ്മിന് വൻഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ആശങ്കയില്ലെന്നും, എതിർക്കേണ്ടതിനെ ശക്തമായി എതിർക്കുമെന്നും രമ മുൻപ് പറഞ്ഞിരുന്നു. എൽ ഡി എഫിന്റെ മനയത്ത് ചന്ദ്രനെതിരെ 7491 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വടകര സീറ്റ് പിടിച്ചെടുത്തത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !