പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിചാണ് പിണറായി വിജയൻ ഗവർണറെ കണ്ടു കത്ത് നല്‍കിയത് . ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹം ഗവർണറെക്കണ്ട് എൽ.ഡി.എഫിന്റെ പിന്തുണ വ്യക്തമാക്കുന്ന കത്തു നൽകിയത്.
എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് സിപിഎം മന്ത്രിമാര്‍.
സിപിഐയില്‍ നിന്ന് പി പ്രസാദ്, കെ രാജന്‍, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവര്‍ മന്ത്രിമാരാകും.സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനെയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ചിറ്റയം ഗോപകുമാറിനെയും തെരഞ്ഞെടുത്തു. കെ കെ ശൈലജയെ സിപിഎം പാര്‍ട്ടി വിപ്പായി നിയമിച്ചു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു, ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍, ജനതാദള്‍ എസിന്റെ കെ കൃഷ്ണന്‍കുട്ടി, എന്‍സിപിയുടെ എ കെ ശശീന്ദ്രന്‍ എന്നിവരാണ് മറ്റു മന്ത്രിമാര്‍.
സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. സാമൂഹികാകലം പാലിച്ച് 500 പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനാണ് തീരുമാനം. എം.എൽ.എ.മാർ, എം.പി.മാർ, അവരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയനേതാക്കൾ, ഉദ്യോഗസ്ഥർ, ന്യായാധിപർ എന്നിവർക്കാണ് ക്ഷണം. ക്ഷണക്കത്താണ് ചടങ്ങിൽ പങ്കെടുക്കാനുള്ള പാസ്. 500 പേരുള്ള ചടങ്ങ് നടത്തുന്നതിനായി ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുനൽകി ചീഫ്‌സെക്രട്ടറി ഉത്തരവിറക്കി.
സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കാൻ സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ബുധനാഴ്ച തലസ്ഥാനത്തെത്തും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !