ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് ഇന്ന് മുതൽ വിതരണം ചെയ്യും. രാവിലെ 10:30ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് വീഡിയോ കോൺഫറൻസിങ്ങിലൂടെ വിതരണം ഉൽഘാടനം ചെയ്യും. ഡൽഹിയിലെ ചില ആശുപത്രികൾക്കാണ് ആദ്യം മരുന്ന് ലഭിക്കുക.
ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡിഫൻസ് റിസർട്ട് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.
ഉള്ളിലേക്ക് കഴിക്കുന്ന തരത്തിലുള്ള മരുന്നാണ് ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്. മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ അംഗീകാരം നൽകിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നതായി 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന ഈ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. ഓക്സിജൻ അളവ് പൂർവസ്ഥിതിയിലാകാനും ഈ മരുന്ന് സഹായിക്കും.
കോവിഡിനു മരുന്ന് കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ രോഗതീവ്രത കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന മറ്റു മരുന്നുകളുടെ കൂടെ 2-ഡിജിയും ഇനി മുതൽ ഉപയോഗിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !