എടയൂർ എസ്.വി.എൽ.പി സ്കൂൾ പി.ടി.എ കമ്മറ്റിയുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിലേക്ക് ഭക്ഷ്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തത്. ലോക് ഡൗണിനെ തുടർന്ന് പ്രയാസം നേരിടുന്ന ഈ കാലയളവിൽ ഭക്ഷ്യ കിറ്റും പച്ചക്കറി കിറ്റും കുടുംബങ്ങൾക്ക് ആശ്വാസമായി.
സർക്കാറിൻ്റെ ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ കെ.ടി. സംജീദ് നിർവ്വഹിച്ചു. പി.ടി.എ കമ്മറ്റിയുടെ പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം പി.ടി.എ പ്രസിഡണ്ട് അമീറലി.ടി.നിർവ്വഹിച്ചു. അബ്ദുസമദ് തിയ്യാട്ടിൽ, ഇസ്ഹാഖ് എം.പി, ജരീർ ,കെ .ടി.അബ്ദുൽ ഗഫൂർ, അബ്ദുൽ ഖാദർ.പി, വിദ്യ, രാജി, തനൂജ, റഹ്മത്ത്, മണികണ്ഠൻ, നിധിൻ, ശിഹാബ്, ഷൗക്കത്ത്, കബീർ തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !