ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്‌ഫോം നല്‍കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ഗൂഗുള്‍ പ്രഖ്യാപിച്ചിരുന്നു.
'ഗൂഗിൾ ഫോട്ടോസ്' പ്ലാറ്റ്ഫോമിൽ അൺലിമിറ്റഡ് ആയി ചിത്രങ്ങളും വിഡിയോകളും അപ്‍ലോഡ് ചെയ്യാനുള്ള സേവനം നാളെ കൂടി മാത്രം. ജൂൺ 1 മുതൽ അപ‍്‍ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഓരോ വ്യക്തിക്കും അനുവദിച്ചിരിക്കുന്ന ഗൂഗിൾ സ്റ്റോറേജായ 15 ജിബിയുടെ പരിധിയിൽ വരും. അതേസമയം, നാളെ വരെ 'ഹൈ ക്വാളിറ്റി' ഫോര്‍മാറ്റില്‍ അപ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും ഈ പരിധിയിൽ വരില്ല. ഇക്കാരണത്താൽ പരമാവധി ചിത്രങ്ങളും വിഡിയോകളും ഇന്നും നാളെയുമായി അപ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
ഇതുവരെ ഗൂഗിൾ ഫോട്ടോസ് 15 ജിബി പരിധിയിൽ അല്ലാത്തതിനാൽ എത്രവേണമെങ്കിലും ചിത്രങ്ങളും വിഡിയോകളും അപ്‍ലോഡ് ചെയ്യാൻ കഴിയുമായിരുന്നു. ജൂൺ 1 മുതൽ അപ്‍ലോഡ് ചെയ്യുന്നവ 15 ജിബി സ്പേസിലേക്ക് ആയിരിക്കും ഉൾപ്പെടുത്തുക. ഗൂഗിൾ ഡ്രൈവ്, ജിമെയിൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്കു കൂടിയാണ് 15 ജിബി സ്റ്റോറേജ് എന്നതിനാൽ ജൂൺ 1 മുതൽ പരിധിയിലാത്ത അപ്‍ലോഡിങ് സാധ്യമാകില്ലെന്നു ചുരുക്കം. അധിക സ്പേസ് ആവശ്യമെങ്കിൽ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബിയോ 210 രൂപയ്ക്ക് 200 ജിബിയോ എടുക്കാൻ കഴിയും. ഗൂഗിൾ പിക്സൽ 1–5 ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ജൂൺ ഒന്നിനു ശേഷവും 15 ജിബി പരിധിയില്ലാതെ തന്നെ ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാം. photos.google.com/storage എന്ന പേജ് തുറന്നാൽ 15 ജിബിയിൽ എത്ര ഭാഗം ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാകും.
നിലവിൽ ഗൂഗിൾ ഫോട്ടോസിലുള്ള ചിത്രങ്ങൾ?
നാളെ വരെ അപ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങൾ നഷ്ടമാകില്ലെന്നു മാത്രമല്ല ഇവ ജൂൺ 1 മുതൽ ബാധകമാകുന്ന 15 ജിബി കവറേജിൽ വരില്ല. അതുകൊണ്ട് പരമാവധി ചിത്രങ്ങൾ ഇപ്പോൾ അപ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. ഒരു ദിവസം ഒരു അക്കൗണ്ടിലേക്ക് 15 ജിബി ഫയലുകൾ മാത്രമേ അപ്‍ലോഡ് ചെയ്യാനാകൂ.
അപ്‍ലോഡിങ് എങ്ങനെ?
photos.google.com സൈറ്റ് തുറന്നോ ഗൂഗിൾ ഫോട്ടോസ് ആപ് വഴിയോ ലോഗിൻ ചെയ്യാം. ഒറിജിനൽ, ഹൈക്വാളിറ്റി എന്നീ രണ്ട് ഓപ്ഷനുകൾ കാണാം. ഇതിൽ ഹൈക്വാളിറ്റി നൽകിയാൽ ജൂൺ 1 വരെ 15 ജിബി നിയന്ത്രണം ബാധകമാകില്ല. 'ഒറിജിനൽ' ഓപ്ഷൻ എങ്കിൽ ജൂൺ ഒന്നിനു മുൻപും അത് 15 ജിബിയുടെ പരിധിയിൽ വരും.
തീരുമാനം എന്തുകൊണ്ട്?
നിലവിൽ ഫോണുകളിൽ പലതും ഗൂഗിൾ ഫോട്ടോസ് ആപ്ലിക്കേഷനുള്ളതുകൊണ്ട് വരുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇതിലേക്ക് അപ്‍ലോഡ് ആകുന്നത് ഗൂഗിളിന് വലിയ സ്റ്റോറേജ് ബാധ്യതയാണ്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയിലേക്കു മാത്രം പ്രതിദിനം 43 ലക്ഷം ജിബി ഫയലുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്.
ഫയലുകൾ കംപ്രസ് ചെയ്യാൻ?
ഒറിജിനൽ ക്വാളിറ്റിയിൽ മുൻപ് ഗൂഗിൾ ഫോട്ടോസിൽ അപ്‍ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ 15 ജിബിയുടെ പരിധിയിലാണ്. ഇവ ഹൈക്വാളിറ്റി ഫോർമാറ്റിലേക്ക് മാറ്റിയാൽ 15 ജിബിയുടെ പരിധിയിൽ നിന്ന് മുക്തമാകും. ഇതിനായി ഗൂഗിൾ ഫോട്ടോസിലെ സെറ്റിങ്സ് തുറക്കുക. ചുവടെയുള്ള 'റിക്കവർ സ്റ്റോറേജ്' ഓപ്ഷ് ക്ലിക് ചെയ്ത് കംപ്രസ് ചെയ്താൽ ഈ ഫയലുകളുടെ വലുപ്പം കുറയും. ചിത്രം കൃത്യമായി പതിയാത്തതോ, ഇരുൾ നിറഞ്ഞതോ, അവ്യക്തമായതോ ആയ വിഡിയോ–ഫോട്ടോ ഫയലുകൾ കണ്ടെത്തി ഡിലീറ്റ് ചെയ്യാന്‍ photos.google.com/quotamanagement എന്ന ലിങ്കിലെ 'Review and delete' ഓപ്ഷൻ ഉപയോഗിക്കാം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !