കോവിഡ് രണ്ടാം രോഗവ്യാപനത്തിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി മങ്കടയിലെ സഹോദരങ്ങൾ. 20 ലക്ഷം രൂപയുടെ ഓക്സിജൻ സിലിണ്ടറുകളാണ് ജില്ലാ ഭരണകൂടത്തിനു കൈമാറിയത്.
മങ്കട പള്ളിയാലിൽ തൊടിയിലെ അബൂബക്കർ ഹാജിയുടെ മക്കളായ മജീദ്, ഇർഷാദ്, അൻവർ, സലാം എന്നിവരാണ് ഓക്സിജൻ സിലിണ്ടർ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഓക്സിജൻ സിലിണ്ടറിനായി 2006400 രൂപയാണ് ചെലവഴിച്ചത്. ഞങ്ങളുടെ നിർദേശാനുസരണം നാല് ദിവസം കൊണ്ടാണ് ബോംബെയിൽ നിന്നും അടിയന്തരമായി സിലിണ്ടറുകൾ എത്തിച്ചത്. ഏഴ് ക്യുബിക്കിൻ്റെ 42.2 ലിറ്റർ ശേഷിയുള്ള 62 സിലിണ്ടറുകളാണ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !