ശാന്തിയുടെയും സമാധാനത്തിന്റെയും കളിത്തൊട്ടിലായ ലക്ഷദ്വീപ് നിവാസികളുടെ സ്വൈര്യ ജീവിതം തകർക്കുമാറ് ഭരണകൂട ഭീകരതയുടെ പേക്കിനാവുകൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റു നരാധമന്മാരുടെ മൗലികാവകാശ ദ്വംസനത്തിൽ കടലിനും ചെകുത്താനുമിടയിൽ അകപ്പെട്ടു പോയ ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുസ്ലിം ലീഗ് പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മയായ പവർ ഓഫ് ലീഗ് ഗ്രൂപ്പിൽ പ്രധിഷേധ സംഗമം സംഘടിപ്പിച്ചു.
ഇ ടി മുഹമ്മദ് ബഷീർ സാഹിബ് എം പി ഉത്ഘാടനം ചെയ്തു. ഫാസിസ്റ്റു ശക്തികളുടെ ദ്വീപിലേക്കുള്ള കടന്നു കയറ്റത്തെ കുറിച്ചു വർഷങ്ങൾക്ക് മുൻപ് താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇത്തരം മനുഷ്വത്ത രഹിതമായ നീക്കങ്ങളിൽ നിന്നും ഫാസിസ്റ്റു സർക്കാർ പിന്തിരിയണമെന്നും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും ഇ ടി ആവശ്യപ്പെട്ടു. സമുദായ ശത്രുക്കളെ താലോലിക്കുന്ന ചില സ്വാർത്ഥ താല്പര്യക്കാരുടെ ദീർഘവീക്ഷമില്ലാത്ത നിലപാടുകളാണ് ഇ ദുരന്തത്തിന് കാരണമെന്നും ഇത്തരം യൂദാസുമാരെ കരുതിയിരിക്കണമെന്നും ചടങ്ങിൽ സംസാരിച്ച പലരും ഓർമ്മപ്പെടുതുകയുണ്ടായി. പാണക്കാട് മൊയ്തീനലി തങ്ങൾ പി എം ഹനീഫ് അനുസ്മര പ്രഭാഷണവും സിദ്ധീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണവും നടത്തി.ലീഗ് ദേശീയ അസി.സെക്രട്ടറി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.ലക്ഷദ്വീപ് സ്വദേശിനി ഫാരിഷ ടീച്ചർ മാട്ടൂൽ ,എം എസ് അലവി ,അതീബ് ഖാൻ ഡൽഹി ഹമദ് മൂസ,നൗഷദ് ഇളംപാടി തുടങ്ങിയവർ സംസാരിച്ചു. നസീർ അഹമ്മദ്, ഫാറൂഖ് കല്ലമ്പാറ, ഷാജഹാൻ, മുഹ്‌സിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !