മലപ്പുറം: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡ്രൈഡേ ആചരിച്ചു. മഴക്കാല രോഗങ്ങളെ കരുതലോടെ നേരിടാം എന്ന പ്രമേയത്തിൽ ജില്ലയിലെ 25000 വീടുകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടും പരിസരവും ശുചീകരിക്കുകയും കൊതുകു വളർച്ചാ സ്രോതസുകൾ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. കൂടാതെ മഴക്കാല രോഗങ്ങൾ പ്രതിരോധിക്കാനാവശ്യമായ ബോധ വൽക്കരണം ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡ്രൈഡേ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മഞ്ചേരി സോണിലെ കുട്ടശ്ശേരി യൂണിറ്റിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സി.കെ. അസൈനാർ സഖാഫി കുട്ടശ്ശേരി നിർവ്വഹിച്ചു.
മലപ്പുറം ഈസ്റ്റ് ജില്ലയിലെ 11 സോണുകളിൽ നടന്ന ഉദ്ഘാടനങ്ങൾക്ക് ജില്ലാ ഭാരവാഹികളായ വി.പി.എം. ഇസ്ഹാഖ്, അബ്ദുറഹിം കരുവള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി , മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതള ശിഹാബ് സഖാഫി, സി.കെ. ശക്കീർ അരിമ്പ്ര, സിദ്ദീഖ് സഖാഫി വഴിക്കടവ്, മുജീബ് റഹ്‌മാൻ വടക്കേമണ്ണ, യൂസഫ് സഅദി പൂങ്ങോട്, പി.കെ.മുഹമ്മദ് ശാഫി നേതൃത്യം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !