 |
പ്രതീകാത്മക ചിത്രം |
മെയ് മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയ പരിധി ജൂണ്‍ ആറു വരെ നീട്ടി. ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ജൂണ്‍ അഞ്ചിന് അവസാനിക്കും. മെയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം തുടരും. കോവിഡ് രോഗവ്യാപനത്തിന്റെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങളും റേഷന്‍ വാങ്ങുന്നതിനു നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങളും പാലിക്കുന്നതിന് റേഷന്‍ കാര്‍ഡുടമകളും റേഷന്‍ കടയുടമകളും ശ്രദ്ധിക്കണമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !