മാത്തൂർ: പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ മാത്തൂർ യു.പി മുഹമ്മദ് മുസ്ലിയാർ (77)അന്തരിച്ചു.
ഊരമ്പുള്ളി മുഹമ്മദ് അബ്ദുൽ ലത്വീഫ് എന്ന ബാപ്പുട്ടി മുസ്‌ലിയാരുടെയും കോരക്കോട്ടിൽ ഫാത്വിമ ഹജ്ജുമ്മയുടെയും മകനായി 1944 ഫെബ്രുവരി 23 ന് ജനിച്ചു.
ഓത്തുപള്ളിയിൽ നിന്നും ,അതളൂർ എ .എൽ .പി സ്കൂളിൽ നിന്നും പ്രാഥമിക പഠനം.
കൈത്തക്കര, പവന്നൂർ, കാരത്തൂർ, പൊന്നാനി മഊനത്തുൽ ഇസ്‌ലാം അറബിക് കോളേജ് എന്നിവിടങ്ങളിൽ ദറസ് പഠനം നടത്തിയതിന് ശേഷം 1964ൽ തെന്നിന്ത്യയിലെ ഉന്നത മതപഠന കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽ ഉപരി പഠനം.
1967ൽ ജാമിഅ: യിൽ നിന്നും ഉയർന്ന മാർക്കോടെ മൗലവി ഫാദിൽ ഫൈസി ബിരുദം നേടി.
ഗുരുവര്യന്മാർ: സ്വന്തം പിതാവായ ബാപ്പുട്ടി മുസ്‌ലിയാർ, റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമദ് മുസ്ലിയാർ,ശൈഖുന ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്ലിയാർ ,കോട്ടുമല അബൂബക്കർ മുസ്ലിയാർ ,താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ, കെ.സി.ജമാലുദ്ദീൻ മുസ്ലിയാർ, കരുവാരക്കുണ്ട് കെ.കെ.അബ്ദുല്ല മുസ്ലിയാർ കടമേരി മുഹമ്മദ് മുസ്ലിയാർ, കല്ലൂർ പി.എം അഹമ്മദുണ്ണി മുസ്ലിയാർ, ചെറുശോല കുഞ്ഞഹമ്മദ് മുസ്ലിയാർ, ആതവനാട് ഏന്തീൻ മുസ്ലിയാർ, അച്ചിപ്പുറമുഹമ്മദ് കുട്ടി മുസ്ലിയാർ, പെരുമ്പറമ്പ് സയ്യിദ് ഹുസൈൻ സഖാഫ് ബാഖവി
കുടുംബം:
ഭാര്യ: പരേതയായ ഖദീജ കുട്ടി ഹജ്ജുമ്മ
മക്കൾ: ഫാത്വിമ സാഹിറ, പരേതനായ മുഹമ്മദ് സ്വാലിഹ് ഹസനി, നഫീസത്ത്, ശാക്കിറ, അബ്ദുസ്സലാം, ശമീമ, മുഹമ്മദ് ശാഫി അൽ ഹുദവി
കേരളത്തിനകത്തും പുറത്തും ആത്മീയ സദസുകൾക്ക് നേതൃത്വം നൽകിയ ഉസ്താദ് വലിയ ശിഷ്യ സമ്പത്തിനുടമയാണ്.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എം.പി.മുസ്ഥഫൽ ഫൈസി, മുക്കം ഉമർ ഫൈസി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന വൈ. പ്രസിഡൻറ് പുറങ്ങ് മൊയ്തീൻ മുസ്ലിയാർ, എ.വി.മൊയ്തീൻ കുട്ടി ദാരിമി ഖത്തർ, അബ്ദുൽ കരീം മുസ്ലിയാർ തൃക്കരിപ്പൂർ സിദ്ധീഖ് മൗലവി ഐലക്കാട് എന്നിവർ അവരിൽ പ്രമുഖരാണ്.
ഒട്ടനവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ പ്രധാന ആത്മീയ ഗുരുവാണ്.
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
മാത്തൂർ മഹല്ല് ജമാ അത് കമ്മിറ്റിയുടെ തുടക്കം മുതൽ അതിൻ്റെ പ്രസിഡൻറായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !