ഇന്നു പ്രത്യാശയുടെ ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണ്. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽപി സ്കൂളിൽ വിഭ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരിതെളിച്ചു.
കോവിഡ് കാല വെല്ലുവിളികൾ മറികടന്നാണ് കേരളത്തിൽ ഇന്നു പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നത്. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഒന്നാം ക്ലാസിലെത്തുന്നത്.
- 9.30 മുതൽ എല്ലാ സ്കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ പ്രവേശനോത്സവം; സമൂഹമാധ്യമങ്ങൾ വഴി കുട്ടികൾക്കും പങ്കെടുക്കാം.
- സ്പെഷൽ സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലെ പ്രവേശനോത്സവവും ഇന്ന്.
- പാഠപുസ്തക വിതരണം 15നകം പൂർത്തിയാകും.
- എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങളുണ്ടെന്നും 15ന് അകം ഉറപ്പാക്കും.
- ഇന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രണ്ടാഴ്ച ട്രയലിനു ശേഷം യഥാർഥ ക്ലാസുകൾ തുടങ്ങും.
- അങ്കണവാടി കുട്ടികൾക്കുള്ള 'കിളിക്കൊഞ്ചൽ' ഇന്നു മുതൽ 4 വരെ രാവിലെ 10.30ന്. പുനഃസംപ്രേഷണം 7 മുതൽ 10 വരെ.
- ക്ലാസ് 1 മുതൽ 10 വരെ – ആദ്യ ട്രയൽ നാളെ മുതൽ 4 വരെ. പുനഃസംപ്രേഷണം 7 മുതൽ 9 വരെയും 10 മുതൽ 12 വരെയും.
- പ്ലസ് ടു – 7 മുതൽ 11 വരെ ആദ്യ ട്രയൽ. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6 വരെയും. ദിവസവും 5 പീരിയഡ്. പുനഃസംപ്രേഷണം 14 മുതൽ 18 വരെ.
- ക്ലാസ് 1 മുതൽ 9 വരെ – ഓരോ പീരിയഡ്.
- 9–ാം ക്ലാസിന് രണ്ടു പീരിയഡ് – വൈകിട്ടു 4.00 മുതൽ 5.00 വരെ
- പത്താം ക്ലാസ് – 3 പീരിയഡ് – ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !