എംഎസ്എഫ് നേതൃത്വത്തിനെതിരെ സംഘടനയുടെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിത നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ പൊലീസ് കേസെടുത്തു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ, നവാസ്, എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തത്. ഹരിതയിലെ പ്രവര്‍ത്തകരോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് 354(A) വകുപ്പ് ചുമത്തിയാണ് കേസ്.
പരാതിയില്‍ മുസ്ലിം ലീഗ് നടപടിയെടുക്കാതിരിക്കുകയും പകരം ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് പൊലീസ് നടപടി. വനിതാ കമ്മീഷന് ഹരിത നേതാക്കള്‍ നല്‍കിയ പരാതി കഴിഞ്ഞ ദിവസമാണ് പൊലീസിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരാതിക്കാരുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെയും മലപ്പുറം ജില്ലാ ജന. സെക്രട്ടറി വി അബ്ദുള്‍ വഹാബിനെതിരെയുമായിരുന്നു ഹരിത വിഭാഗം വനിതാ കമ്മീഷന്‍ ലൈംഗികാധിക്ഷേപ പരാതി നല്‍കിയത്. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികളെയും പരസ്യമായി അപമാനിക്കുന്ന തരത്തിലാണ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ പെരുമാറ്റങ്ങളെന്ന് ഹരിത നേതാക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു. പരാതിയില്‍ ഇടപെടാന്‍ ലീഗ് നേതൃത്വം തയ്യാറാകാതെ വന്നതോടെയാണ് ഹരിതയുടെ പത്ത് നേതാക്കള്‍ പരാതിയുമായി വനിത കമീഷനെ സമീപിച്ചത് പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ സംശയത്തില്‍ നിര്‍ത്തുന്ന തരത്തിലാണ് എംഎസ്എഫ് പ്രസിഡന്റിന്റെ സംസാരം, അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന സമയത്ത് സഹപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചും മെസ്സേജ് അയച്ചും മോശമായി സംസാരിച്ചു, ഹരിതയുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടിയുള്ളവരാണ്, വിവാഹം ചെയ്തു കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണ് തുടങ്ങിയ പ്രചരണങ്ങളും നേതാക്കള്‍ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. വി അബ്ദുള്‍ വഹാബ് ഫോണിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !