എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. ഫാത്തിമ തെഹ്‍ലിയയെ നീക്കി മുസ്‍ലിം ലീഗ്. കടുത്ത അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്ന് മുസ്‍ലിം ലീഗ് കേരള ഘടകത്തിന്റെ നിർദേശ പ്രകാരമാണു നടപടിയെന്നു ദേശീയ നേതൃത്വം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ പറയുന്നു.
ഹരിതയ്ക്കു പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയിൽ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തെഹ്‍ലിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഹരിതയോടു പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും നിലപാടു പാര്‍ട്ടി വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. ഇതിനു പിന്നാലെയാണു നടപടി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !