അടുത്ത വര്‍ഷം മുതല്‍ യാത്രാ സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ജെറ്റ് എയര്‍വേസ്

0
അടുത്ത വര്‍ഷം മുതല്‍ യാത്രാ സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ജെറ്റ് എയര്‍വേസ് | Jet Airways says it will resume travel services from next year

മുംബൈ:
ഇന്ത്യന്‍ വിമാനക്കമ്ബനിയായ ജെറ്റ് എയര്‍വേസ് തിരികെയെത്തുന്നു. അടുത്ത വര്‍ഷാരംഭം മുതല്‍ ജെറ്റ് എയര്‍വേസിന്റെ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. ജെറ്റ് എയര്‍വേസിനെ ഏറ്റെടുത്ത ജലന്‍ കര്‍ലോക്ക് കണ്‍സോര്‍ഷ്യമാണ് ഇക്കാര്യം അറിയിച്ചത്. 2019 ഏപ്രിലിലാണ് ജെറ്റ് എയര്‍വേസ് വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചത്. വന്‍ സാമ്ബത്തിക പ്രതിസന്ധിലായിരുന്ന വിമാന കമ്ബനി പണം സമാഹരിക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

സര്‍വീസ് പുനരാരംഭിക്കുമ്ബോള്‍ ന്യൂ ഡല്‍ഹിയില്‍ നിന്ന് മുംബൈ വരെയാവും ആദ്യ യാത്ര. രാജ്യാന്തര സര്‍വീസുകള്‍ അടുത്ത വര്‍ഷം അവസാന പകുതിയില്‍ ആരംഭിക്കും. മൂന്ന് വര്‍ഷം കൊണ്ട് 50 വിമാനങ്ങളും അഞ്ച് വര്‍ഷത്തിനിടെ 100 വിമാനങ്ങളും സ്വന്തമാക്കണമെന്നാണ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം.

ഡല്‍ഹിയിലാവും കമ്ബനിയുടെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ്. ഗുഡ്ഗാവില്‍ കോര്‍പ്പറേറ്റ് ഓഫീസ്. ഗ്ലോബല്‍ വണ്‍ ഓഫീസ് മുംബൈയിലെ കുര്‍ളയില്‍ സ്ഥാപിക്കും. നിലവില്‍ 150ലധികം തൊഴിലാളികള്‍ ജെറ്റ് എയര്‍വേസിലുണ്ട്. 1000 തൊഴിലാളികളെ കൂടി ഉടന്‍ നിയമിക്കുമെന്നും കണ്‍സോര്‍ഷ്യം അറിയിച്ചു.

ശമ്ബളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതും 8000 കോടി രൂപയുടെ കടം നിലനില്‍ക്കുന്നതുമാണ് കമ്ബനിയെ പ്രതിരോധത്തിലാക്കിയത്. കുടിശിക തീര്‍ക്കാതായതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധനം നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !