ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'പരാക്രമം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അര്‍ജുന്‍ രമേശാണ്. അലക്‌സ് പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് പ്രതിക് സി അഭ്യങ്കാര്‍ ആണ്.
വലിയപെരുന്നാളാണ് ഷെയ്ന്‍ നായകനായെത്തി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍, ജീവന്‍ ജോ ജോ സംവിധാനം ചെയ്യുന്ന ഉല്ലാസം, ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ, സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഖല്‍ബ്, ജിയോ വി സംവിധാനം ചെയ്യുന്ന കുര്‍ബാനി എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങള്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !