കോഴിക്കോട്: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക്സ് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. വിഷയത്തില്‍ വിവാദം ഒഴിവാക്കണമെന്നാണ് അബുബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടത്. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹം അറിയിച്ചത്.
മുസ്ലിം - ക്രൈസ്തവ സൗഹൃദത്തെ കളങ്കപ്പെടുത്തുന്ന നീക്കങ്ങള്‍ അനുവദിക്കരുത്. വിവാദം തുടര്‍ന്നാല്‍ സമൂഹത്തില്‍ ശേഷിക്കുന്ന നന്മകള്‍ കൂടി ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ ബിഷപ്പിന്റെ ചില പരാമര്‍ശങ്ങള്‍ അനുചിതമായെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
അതേസമയം, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക്സ് ജിഹാദ് പരാമര്‍ശത്തിനെതിരെ സമസ്ത മുഖപത്രം രംഗത്തെത്തിയിരുന്നു. വിഷം ചീറ്റുന്ന നാവുകളും മൗനം ഭജിക്കുന്ന മനസ്സുകളും എന്ന പേരില്‍ സുപ്രഭാതം പത്രത്തിലെഴുതിയ എഡിറ്റോറിയലിലാണ് സമസ്തയുടെ വിമര്‍ശനം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !